Malaysia Airlines തിരുവനന്തപുരത്തു നിന്ന് ക്വലലംപൂര്‍ സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം. Malaysia Airlines തിരുവനന്തപുരത്തു നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലലംപൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു. ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്. രാത്രി 11 മണിക്ക് തിരുവനന്തപുരത്തെത്തുന്ന വിമാനം 12 മണിക്ക് തിരിച്ചു പറക്കും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ പിടിക്കാവുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഏറെ സൗകര്യമാകും.

ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകളുള്ള ബോയിങ് 737-800 വിമാനമാണ് മലേഷ്യ എയര്‍ലൈന്‍സ് ഈ സര്‍വീസിനു ഉപയോഗിക്കുന്നത്. ഈ റൂട്ടില്‍ ബിസിനസ് ക്ലാസുള്ള കൂടുതല്‍ വിമാന സര്‍വീസ് വേണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും മലേഷ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സര്‍വീസ് ഏറെ ഗുണകരമാകും.

തിരുവനന്തപുരത്തോടൊപ്പം അമൃത് സറിലേക്കും മലേഷ്യ എയര്‍ലൈന്‍സ് പുതിയ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബുധന്‍, ശനി ദിവസങ്ങളിലാണ് അമൃത് സറില്‍ നിന്ന് ക്വലലംപൂരിലേക്കുള്ള വിമാന സര്‍വീസുകള്‍. രാത്രി 11.25ന് പുറപ്പെടും. കേരളത്തില്‍ കൊച്ചിയിലേക്ക് നേരത്തെ തന്നെ മലേഷ്യ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ ന്യൂദല്‍ഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കും സര്‍വീസുണ്ട്. തിരുവനന്തപുരം, അമൃത് സര്‍ സര്‍വീസുകള്‍ കൂടി ആരംഭിച്ചതോടെ മലേഷ്യ എയര്‍ലൈന്‍സ് നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ നഗരങ്ങള്‍ എട്ട് ആയി ഉയര്‍ന്നു. ഡിസംബറിൽ അഹമദാബാദിലേക്കും പുതിയ സർവീസ് ആരംഭിക്കും.

Legal permission needed