കൊച്ചി. മൂന്നാര്‍, മറയൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് KSRTC എറണാകുളം, കോട്ടയം ഡിപ്പോകളില്‍ നിന്ന് പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒരാഴ്ച്ചയ്ക്കകം സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസുകള്‍ ഡിപ്പോകള്‍ക്ക് കൈമാറി. എന്നാല്‍ സമയക്രമത്തിന് അന്തിമ രൂപമായിട്ടില്ല.
Also Read I മൂന്നാറിലേക്കാണോ ഈ റൂട്ടുകളും പരിഗണിക്കാം, കൂടുതൽ കാഴ്ചകളും
എറണാകുളം-മൂന്നാര്‍-തേനി റൂട്ടില്‍ രണ്ട് ബസുകളും, എറണാകുളം-മറയൂര്‍-ഉദുമല്‍പേട്ട റൂട്ടില്‍ ഒന്നും, എറണാകുളം-കട്ടപ്പന-കമ്പം റൂട്ടില്‍ നാലു ബസുകളും, എറണാകുളം-കട്ടപ്പന-കമ്പംമെട്ട്-തേനി റൂട്ടില്‍ രണ്ടും, കോട്ടയം-കുമളി-കമ്പം റൂട്ടില്‍ അറ് ബസുകളുമാണ് സര്‍വീസ് ആരംഭിക്കുന്നത്. വിനോദസഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സര്‍വീസുകളാണിവ.