KSRTC ബജറ്റ് ടൂറിസത്തിന് ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ വരുന്നു

tripupdates.in

തിരുവനന്തപുരം. നഗരത്തിലെ ബജറ്റ് ടൂറിസം സര്‍വീസിനായി KSRTC രണ്ട് ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ സ്വന്തമാക്കി. ജനുവരിയില്‍ സര്‍വീസ് ആരംഭിക്കാനാണു പദ്ധതി. ഇപ്പോള്‍ ഇന്ത്യയില്‍ മുംബൈ നഗരത്തില്‍ മാത്രമാണ് ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ സര്‍വീസ് നടത്തുന്നത്. അശോക് ലയ്‌ലന്‍ഡിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയിൽ നിര്‍മ്മിച്ച ഡബിള്‍ ഡക്കര്‍ ഇ-ബസുകളാണ് കെഎസ്ആര്‍ടിസി നാല് കോടി രൂപ ചെലവിട്ട് വാങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണിത്.

ഇപ്പോള്‍ നഗരപ്രദക്ഷിണ സര്‍വീസ് നടത്തി വരുന്ന സാധാരണ ഡബിള്‍ ഡക്കര്‍ ബസില്‍ സഞ്ചാരികളുടെ നല്ല തിരക്കാണ്. പൂര്‍ണമായും ശീതീകരിച്ച, മികച്ച സൗകര്യങ്ങളുള്ള ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ എത്തുന്നത് നഗരം ചുറ്റാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം നല്‍കും.

അനന്തപുരി സിറ്റി റൈഡ് എന്ന പേരിലാണ് മുകള്‍ ഭാഗം തുറന്ന ഡബിള്‍ ഡക്കര്‍ ബസ് ടൂറിസ്റ്റ് സര്‍വീസ് നടത്തിവരുന്നത്. മുകൾ തട്ടിൽ 39 സീറ്റും താഴെ 31 സീറ്റുമുള്ള ബസിൽ ഗൈഡിന്റെ സേവനവും ഉണ്ട്. 250 രൂപയാണ് ഒരാൾക്ക് നിരക്ക്. ഒട്ടേറെ വിദേശ ടൂറിസ്റ്റുകളും ഈ സേവനം ഉപയോഗിക്കുന്നുണ്ട്. രണ്ടര വര്‍ഷമായി വിജയകരമായി നടന്നുവരുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണി വരെയും വൈക്കീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരേയും രണ്ട് സര്‍വീസുകളാണ് ഉള്ളത്. ഗാന്ധിപാര്‍ക്കിനടുത്ത ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്നാണ് സിറ്റി റൈഡ് ആരംഭിക്കുന്നത്.

Legal permission needed