മഴക്കാലം അടിച്ചുപൊളിക്കാൻ ജൂണിൽ KSRTC വെഞ്ഞാറമൂട് ഡിപ്പോ മികച്ച MONSOON ബജറ്റ് ഉല്ലാസ യാത്രാ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തീർത്ഥാടന യാത്രകളുമുണ്ട്. മഴയും കോടമഞ്ഞും അതിന്റെ പൂർണതയിൽ ആസ്വദിക്കാവുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഈ മാസത്തെ ഹൈലൈറ്റ്. മൂന്നാർ, വാഗമൺ, പൊന്മുടി, ഇലവീഴാപൂഞ്ചിറ, കുംഭാവുരുട്ടി തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്രകൾ.
വിശദമായ ഷെഡ്യൂൾ:
- മൂന്നാർ– ജൂൺ 5, 8, 22 തീയതികളിൽ
- വാഗമൺ– ജൂൺ 9, 23 തീയതികളിൽ
- കൊട്ടിയൂർ– ജൂൺ 11
- കുംഭാവുരുട്ടി– ജൂൺ 16, 30
- ഇലവീഴാപൂഞ്ചിറ– ജൂൺ 17
- പൗർണമിക്കാവ്– ജൂൺ 22
- വാഴ് വന്തോൾ – പൊന്മുടി– ജൂൺ 23
- ഗുരുവായൂർ– ജൂൺ 25
- കന്യാകുമാരി– ജൂൺ 29
- അതിരപ്പിള്ളി, മലക്കപ്പാറ– ജൂൺ 30
ജൂലൈ 16 മുതൽ രാമായണ മാസത്തോടനുബന്ധിച്ചു വെഞ്ഞാറമൂട് നിന്നും കോട്ടയം നാലമ്പല ദർശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447324718, 9746865116, 9447005995, 9447501392, 9605732125