മലപ്പുറം. സെപ്റ്റംബർ മാസത്തിൽ ജില്ലയിലെ മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നീ KSRTC ഡിപ്പോകളിൽ നിന്ന് ഒരുക്കിയ ബജറ്റ് വിനോദ യാത്രകൾക്ക് അന്തിമരൂപമായി. മൂന്നാർ, അതിരപ്പള്ളി, മലക്കപ്പാറ, വാഗമൺ, കുളമാവ് ഡാം, ഗവി, ചെറുതോണി ഡാം, ഇടുക്കി ഡാം, പരുന്തുംപാറ, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കാണ് വിവിധ തീയതികളിലെ യാത്ര. KSRTC ഡിപ്പോകളിലെ ബുക്കിങ് നമ്പറുകളിലേക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ച് സീറ്റുകൾ ബുക്ക് ചെയ്യാം. നൽകേണ്ട വിവരങ്ങൾ: പോകേണ്ട ടൂറിന്റെ പേര്, തീയ്യതി, അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രികരുടെ എണ്ണം, കയറുന്ന സ്ഥലം എന്നീ വിവരങ്ങൾ കൂടി നൽകുക.
മലപ്പുറം ഡിപ്പോ
9446389823, 9995726885
സെപ്റ്റംബർ 2: മൂന്നാർ (രാവിലെ 4 മണി)
സെപ്റ്റംബർ 2: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 3: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 6: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 9: മൂന്നാർ (രാവിലെ 4 മണി)
സെപ്റ്റംബർ 10: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 16: മൂന്നാർ (രാവിലെ 4 മണി)
സെപ്റ്റംബർ 17: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 23: മൂന്നാർ (രാവിലെ 4 മണി)
സെപ്റ്റംബർ 24: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
സെപ്റ്റംബർ 30: മൂന്നാർ (രാവിലെ 4 മണി)
പെരിന്തൽമണ്ണ ഡിപ്പോ
9048848436
സെപ്റ്റംബർ 2: കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ (രാവിലെ 4 മണി)
സെപ്റ്റംബർ 3, 6, 9, 10: നെല്ലിയാമ്പതി (രാവിലെ 5 മണി)
സെപ്റ്റംബർ 17: നെല്ലിയാമ്പതി (രാവിലെ 5 മണി)
സെപ്റ്റംബർ 23: ഗവി, പരുന്തുംപാറ (രാത്രി 8 മണി)
സെപ്റ്റംബർ 24: സൈലന്റ് വാലി (രാവിലെ 5 മണി)
സെപ്റ്റംബർ 30: മൂന്നാർ (രാവിലെ 5 മണി)
നിലമ്പൂർ ഡിപ്പോ
7012968595, 9846869969
സെപ്റ്റംബർ 2: ആറന്മുള വള്ളസദ്യ, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനം (രാത്രി 7 മണി)
സെപ്റ്റംബർ 3, 6, 9: വാഗമൺ, ഇടുക്കി, അഞ്ചുരുളി (രാവിലെ 3 മണി)
സെപ്റ്റംബർ 10, 17: വയനാട് (രാവിലെ 5 മണി)
സെപ്റ്റംബർ 23: മൂന്നാർ (രാവിലെ 3 മണി)
പൊന്നാനി ഡിപ്പോ
9846531574
സെപ്റ്റംബർ 3: അതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 5 മണി)
സെപ്റ്റംബർ 6, 9: വാഗമൺ (രാവിലെ 5 മണി)
സെപ്റ്റംബർ 10, 17: സൈലന്റ് വാലി, കാഞ്ഞിരപ്പുഴ
സെപ്റ്റംബർ 24: വയനാട്
കൂടാതെ കേരളത്തിൽ ഏത് സ്ഥലത്തേക്കും ഗ്രൂപ്പുകൾക്ക് വിനോദയാത്രാ പാക്കേജുകൾ ക്രമീകരിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ നാല് ഡിപ്പോകളിൽ നിന്നായി ഇതുവരെ 550ലേറെ ബജറ്റ് ടൂറുകളാണ് സംഘടിപ്പിച്ചത്. മലപ്പുറം ഡിപ്പോയിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്രകൾ. ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾ വഴി മികച്ച വരുമാനവും ലഭിക്കുന്നു. ഡിപ്പോകളുടെ വരുമാനത്തിൽ ഇപ്പോൾ പ്രധാന പങ്ക് ഈ ടൂറുകളുടേതാണ്.
പാക്കേജുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും:
ജില്ലാ കോ ഓർഡിനേറ്റർ
KSRTC BTC മലപ്പുറം
9447203014, 9446389823