കുറഞ്ഞ ചെലവിൽ എസി ബസ് യാത്ര; KSRTC ജനത സർവീസ് നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസിൽ യാത്ര ഒരുക്കുന്ന KSRTCയുടെ ജനത ബസ് സർവീസുകൾക്ക് തുടക്കമായി. കൊല്ലം –തിരുവനന്തപുരം റൂട്ടിലും കൊട്ടാരക്കര– തിരുവനന്തപുരം റൂട്ടിലുമാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസുകൾ ആരംഭിച്ചത്. 20 രൂപയാണ് മിനിമം നിരക്ക്. സൂപ്പർ ഫാസ്റ്റിന്റെ ടിക്കറ്റ് നിരക്കിൽ നിന്ന് രണ്ടു രൂപ കുറച്ചാണ് ജനത സർവീസിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളിലെല്ലാം നിർത്തും.

എസി ലോ ഫ്ളോർ ബസുകളാണ് ജനത സർവീസിനായി ഉപയോഗിക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായാൽ 400 പുതിയ ബസുകൾ വാങ്ങി സർവീസ് എല്ലാ ജില്ലകളിലേക്കും വിപുലപ്പെടുത്താനാണു കെഎസ്ആർടിസിയുടെ പദ്ധതി. വിജയകരമല്ലെങ്കിൽ ജനത സർവീസ് നോൺ എസിയാക്കി മാറ്റിയേക്കും.

ജനത സർവീസ് സമയക്രമം ഇങ്ങനെ

രാവിലെ 7.15ന് കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽനിന്നും പുറപ്പെടും. 9.30ഓടെ തിരുവനന്തപുരം സെക്രട്ടറിയറ്റ്‌ പരിസരത്തെത്തും. ദിവസം നാല്‌ ട്രിപ്പുകൾ ഉണ്ടാകും. വൈകീട്ട് 4.45ന്‌ തമ്പാനൂരിൽ നിന്ന്‌ വിമെൻസ്‌ കോളേജ്‌, ബേക്കറി ജങ്‌ഷൻ വഴി കന്റോൺമെന്റ്‌ റോഡ്‌ സെക്രട്ടറിയറ്റിലെത്തും. വൈകീട്ട്‌ അഞ്ചിന്‌ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക്‌ പുറപ്പെടും.

Legal permission needed