കണ്ണൂർ. ഇത്തവണ ലോക വിനോദ സഞ്ചാര ദിനം ബജറ്റ് ടൂറിലൂടെ കളറാക്കിയാലോ? KSRTC കണ്ണൂർ ബജറ്റ് ടൂറിസം സെൽ World Tourism Dayയോട് അനുബന്ധിച്ച് സെപ്തംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ ആകർഷകമായി ഏഴ് ടൂർ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗവി, മൂന്നാർ അടക്കം സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ. വിശദമായി താഴെ:
സെപ്തംബർ21 ഗവി-കുമളി-കമ്പം: വൈകീട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. 22ന് കുമളി, കമ്പം, രാമക്കല്‍മേട് എന്നിവിടങ്ങൾ സന്ദര്‍ശിക്കും. 23ന് ഗവി സന്ദര്‍ശനം. 24-ന് രാവിലെ ആറിന് തിരിച്ചെത്തും.
സെപ്തംബർ 24
പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട്: രാവിലെ 6.30-ന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും. ഭക്ഷണവും പ്രവേശനഫീസും ഉള്‍പ്പെടെയാണ് പാക്കേജ്.
വയനാട് 1: രാവിലെ ആറിന് പുറപ്പെട്ട് പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് രാത്രി 10.30ന് തിരിച്ചെത്തും.
സെപ്തംബർ 30
മൂന്നാര്‍: കണ്ണൂരിൽ നിന്ന് വൈകീട്ട് ഏഴിന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഒക്ടോബര്‍ മൂന്നിന് രാവിലെ ആറിന് തിരിച്ചെത്തും
സെപ്തംബർ 30
വയനാട് 2: മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത. രാവിലെ 5.45ന് പുറപ്പെട്ട് രാത്രി രണ്ടോടെ കണ്ണൂരില്‍ തിരിച്ചെത്തും.
ഒക്ടോബർ 1
റാണിപുരം-ബേക്കല്‍: രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും.
ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും വിളിക്കാം: 8089463675, 9496131288