കൊല്ലം. പത്തനംതിട്ട ജില്ലയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് കൊല്ലം KSRTC ബജറ്റ് ടൂറിസം സെൽ ഏകദിന വിനോദ യാത്ര ആരംഭിച്ചു. തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം – കോന്നി ആനക്കൂട് – കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുത്തിയാണ് ഈ പുതിയ ബജറ്റ് ടൂർ. ആദ്യ യാത്ര ഞായറാഴ്ച രാവിലെ ആറിന് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു. അച്ചൻകോവിൽ ക്ഷേത്ര ദർശനവും കഴിഞ്ഞ് രാത്രി 8.30ന് കൊല്ലത്ത് മടങ്ങിയെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അടുത്ത യാത്ര ജൂൺ 28ന്. 600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. 9747969768, 9496110124 ഈ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. എല്ലാ ജില്ലകളിൽ നിന്നും അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ബജറ്റ് ടൂർ സംഘടിപ്പിക്കുന്നത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പരിഗണനയിലുണ്ട്.
ആറ് മണിക്കു കൊല്ലത്ത് നിന്ന് പുറപ്പെട്ട് എട്ടിന് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം സെന്ററിൽ എത്തും. കഫേ വനശ്രീയിൽ പ്രഭാത ഭക്ഷണം, കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് സന്ദർശനം എന്നിവയ്ക്ക് ശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക്. ഇവിടെ ഒരു കുളി കഴിച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയായിരിക്കും മടക്കയാത്ര.
കോന്നിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ തണ്ണിത്തോട് പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശമാണ് അടവി. കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി സവാരി ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രവും ഇതാണ്. ഇവിടുത്തെ പ്രധാന ആകര്‍ഷണവും കുട്ടവഞ്ചി സവാരിയാണ്. അച്ചന്‍കോവില്‍ നദിയുടെ കൈവഴിയായ കല്ലാറിന്റെ തീരത്താണ് ഈ മനോഹര ഉല്ലാസ കേന്ദ്രം. വനം, വന്യജീവി വകുപ്പും കേരള ടൂറിസം ഡെലവല്പമെന്റ് കോര്‍പറേഷനും സംയുക്തമായാണ് അടവിയെ മികച്ചൊരു വിനേദാ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ചത്. മികച്ചൊരു മണ്‍സൂണ്‍ ടൂറിസം കേന്ദ്രം കുടിയാണിത്.
One thought on “അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് KSRTCയുടെ ഏകദിന ടൂർ”