5,555 രൂപ മാത്രം; കൊച്ചിയില്‍ നിന്ന് നേരിട്ട് വിയറ്റ്‌നാമിലേക്കു പറക്കാം

കൊച്ചി. മലയാളികളുടെ ഇഷ്ട ബജറ്റ് വിനോദ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിയറ്റ്‌നാമിലേക്ക് ഓഗസ്റ്റ് 12 മുതല്‍ കേരളത്തില്‍ നിന്ന് നേരിട്ടു പറക്കാം. വിയറ്റ്‌നമീസ് ബജറ്റ് വിമാന കമ്പനിയായ വിയറ്റ്‌ജെറ്റ് എയര്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് ഹോ ചി മിന്‍ സിറ്റിയിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. 5,555 രൂപ എന്ന ആകര്‍ഷകമായ ടിക്കറ്റ് നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.

5555 രൂപയുടെ ഇക്കോണമി ടിക്കറ്റിനു പുറമെ ബിസിനസ്, സ്‌കൈബോസ് ടിക്കറ്റുകൾക്ക് പ്രത്യേക ഇളവുകളും അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കും ബുക്കിങിനും വിയറ്റ്‌ജെറ്റ് എയറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൊച്ചിയിൽ നിന്ന് രാത്രി 11.50 പുറപ്പെടുന്ന വിമാനം ഹോ ചി മിൻ സിറ്റിയിൽ പ്രാദേശിക സമയം 6.40ന് ഇറങ്ങും. 5.20 മണിക്കൂറാണ് യാത്രാ സമയം.

Also Read വിയറ്റനാം ഇ-വിസ ഇനി 90 ദിവസത്തേക്ക്, കൂടുതൽ എക്സ്പ്ലോർ ചെയ്യാം

കൊച്ചിയിൽ നിന്ന് പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 32 ആയി ഉയരും. ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് വിയറ്റ്‌നാമീസ് അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനിടെ 1,41 ലക്ഷം ഇന്ത്യക്കാരാണ് വിയറ്റ്‌നാമിലെത്തിയത്. ഇത് ഒരു വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.

Also Read
VIETNAM കൃശഗാത്രിയാം സുന്ദരി: യാത്രാനുഭവം

ചൈനാ ടൌണും പ്രസിഡന്റിന്റെ പാലസും

ഹാനോയ് നഗരത്തിൽ ബൈക്കിലൊരു പ്രദക്ഷിണം.

മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും

ഗറില്ലകളോടൊപ്പം കൊലനിലങ്ങളിലൂടെ

Legal permission needed