കൊച്ചിയില്‍ വാഹന പാര്‍ക്കിങ് ചെലവേറും; DTPC നിരക്കുകള്‍ പുതുക്കി

കൊച്ചി. നഗരത്തിലുള്‍പ്പെടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. ചെറായി ബീച്ച്, കുഴുപ്പള്ളി ബീച്ച്, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, ബോട്ട് ജെട്ടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ പാര്‍ക്കിങ് നിരക്കുകള്‍ പുതുക്കിയത്.

ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലെ പുതുക്കിയ നിരക്ക്
ബൈക്ക് 20 രൂപ (പഴയ നിരക്ക് 10)
കാര്‍ 30 രൂപ (20)
മിനി ബസ് 100 രൂപ (80)
ബസ് 120 രൂപ (100)

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്
ബൈക്കുകള്‍ക്ക് ആദ്യ മണിക്കൂറിന് 20 രൂപ. പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വീതം. ഒരു മാസത്തേക്ക് 500 രൂപ
കാറുകള്‍ക്ക് മണിക്കൂറിന് 30 രൂപ. ഒരു മാസത്തേക്ക് 3000 രൂപ
ഓട്ടോ- 30. പ്രതിമാസം 1000 രൂപ
ട്രാവലര്‍ 80 രൂപ. പ്രതിമാസം 3000 രൂപ
ബസ് 120 രൂപ, പ്രതിമാസം 3000 രൂപ

ബോട്ട് ജെട്ടി ഗ്രൗണ്ട്
ഇവിടെ പകല്‍ മാത്രമാണ് പാര്‍ക്കിങ് അനുവദിക്കുക. കാറുകള്‍ക്ക് പ്രതിമാസം 400 രൂപയില്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. മണിക്കൂറിന് 30 രൂപ (20). ബൈക്കുകള്‍ക്ക് 10 രൂപയായിരുന്നത് 20 രൂപയാക്കി.

ഒമ്പത് വര്‍ഷം മുമ്പ് നിശ്ചയിച്ച പഴയ നിരക്കുകള്‍ പുതുക്കി എല്ലാ പാര്‍ക്കിങ് കേന്ദ്രങ്ങളിലെയും നിരക്കുകള്‍ ഏകീകരിക്കുകയാണ് ചെയ്തതെന്ന് ഡിടിപിസി അറിയിക്കുന്നു. കൊച്ചി കോര്‍പറേഷന്‍, ജിസിഡിഎ, ജിഡ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ പാര്‍ക്കിങ് നിരക്ക് മാത്രമാണ് തങ്ങളും ഈടാക്കുന്നതെന്നും ഡിടിപിസി വ്യക്തമാക്കി. ഡിടിപിസിയുടെ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല കുടുംബശ്രീക്കാണ്. വരുമാനത്തിന്റെ 60 ശതമാനവും കുടുംബശ്രീക്കാണ്. ബാക്ക് വരുന്ന 40 ശതമാനത്തില്‍ നിന്നാണ് പാര്‍ക്കിങ് ഗ്രൗണ്ടുകളിലെ വൈദ്യുതി വിളക്കുകള്‍ക്കുള്ള ചാര്‍ജും മറ്റ് അറ്റക്കുറ്റപ്പണികള്‍ക്കും പണം കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed