കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; കേരളത്തിൽ നിന്നുള്ള ഈ ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു

indian railway konkan train running status trip updates

കോഴിക്കോട്. കൊങ്കണ്‍ പാതയില്‍ ഗോവയിലെ കാര്‍വാറിനു സമീപം പെര്‍ണം തുരങ്കത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിപ്പ്.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ

  • ചൊവ്വാഴ്ച (09/07/2024) ദൽഹിയിൽ നിന്ന് പുറപ്പെട്ട ഹസ്രത് നിസാമുദ്ദീൻ – എറണാകുളം ജങ്ഷൻ മംഗള എക്സ്പ്രസ് (12618) പൻവേലിൽ നിന്ന് ലോണാവാല – പുനെ – മിറാജ് – ലോണ്ട – മഡ്ഗാവ് വഴി തിരിച്ചുവിടും.
  • കുംതയിൽ നിൽക്കുന്ന തിരുനെൽവേലി – ജാംനഗർ എക്‌സ്‌പ്രസ് (19577) ഷൊർണൂരിൽ നിന്ന് ഈറോഡ് ജങ്ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജങ്ഷൻ – പൂനെ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
  • ഉഡുപ്പിയിൽ നിൽക്കുന്ന നാഗർകോവിൽ-ഗാന്ധിധാം എക്‌സ്പ്രസ് (16336) ഷൊർണൂരിൽ നിന്ന് – ഈറോഡ് ജങ്ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജങ്ഷൻ – റായ്ച്ചൂർ – വാഡി – സോലാപൂർ ജങ്ഷൻ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
  • ജോക്കാട്ടെയിൽ നിൽക്കുന്ന എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് (12283) ഷൊർണൂരിൽ നിന്ന്  ഈറോഡ്  – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പുനെ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
  • തലശ്ശേരിയിൽ നിൽക്കുന്ന എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊർണൂരിൽ നിന്ന് – ഈറോഡ് – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
  • ഇന്ന് (10/07/2024) വൈകീട്ട് 4.55ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് (ടി) എക്‌സ്‌പ്രസ് (16346) ഷൊർണൂരിൽ നിന്ന് ഈറോഡ് – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
  • സാവന്ത് വാഡി റോഡിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16345) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
  • സിന്ധുദുർഗിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- കൊച്ചുവേളി എക്സ്പ്രസ് (22113) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
  • രാജാപൂർ റോഡിൽ നിൽക്കുന്ന ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് (12432) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
  • രത്നഗിരിയിൽ നിൽക്കുന്ന ഭാവ്നഗർ- കൊച്ചുവേളി എക്സ്പ്രസ് (19260) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
  • ചിപ്ലുളിനിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- എറണാകുളം എക്സ്പ്രസ് (12223) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
  • ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസ് (20932) സൂറത് – ജൽഗാവ് – ബദ്നേര – വാർധ – ബൽഹർഷ – വാറങ്കൽ – വിജയവാഡ – റെനിഗുണ്ട – കാട്പാടി – കോയമ്പത്തൂർ വഴി തിരിച്ചുവിടും.

Legal permission needed