തിരുവനന്തപുരം. വാഹന ഡ്രൈവിങ് ലൈസൻസ് നിലവാരമുള്ള കാർഡ് രൂപത്തിൽ ലഭിക്കാനായി കാത്തിരുന്ന മലയാളികൾക്ക് സന്തോഷവാർത്ത. ദീർഘനാളത്തെ ഈ ആവശ്യം സഫലമാകുകയാണ്. ഏഴിലേറെ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നത്.
നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ ഇനി ലഭിക്കുക. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡൾ പ്രകാരമാണ് ലൈസൻസ് കാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കാർഡ് അവതരിപ്പിക്കും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) സമാന രീതിയിലുള്ള കാർഡിലേക്ക് മാറും.