ജിദ്ദ. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പുതുമയുള്ള കാഴ്ചാ വിരുന്നൊരുക്കി ജിദ്ദയിലെ ഇന്‍ഡോര്‍ മൃഗശാല (Jeddah Indoor Zoo). നവംബര്‍ 16 വരെ സന്ദര്‍ശിക്കാവുന്ന ഇവിടേക്ക് സന്ദര്‍ശക പ്രവാഹമാണ്. വനാന്തരീക്ഷം പുനര്‍സൃഷ്ടിച്ചാണ് ഇവിടെ വിവിധയിനം മൃഗങ്ങളേയും പക്ഷികളേയും പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ അപൂവ്വ ഇനങ്ങളും വളര്‍ത്തു മൃഗങ്ങളും ഉണ്ട്. സന്ദര്‍ശകര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനും അവസരമുണ്ട്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ വൈവിധ്യ പരിപാടികളും ഇവിടെ ഉണ്ട്.
ഒക്ടോബര്‍ മൂന്ന് ആരംഭിച്ച പ്രദര്‍ശനം നവംബര്‍ 16ന് അവസാനിക്കും. എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവേശനം അനുവദിക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 25 റിയാലും മുതിര്‍ന്നവര്‍ക്ക് 50 റിയാലുമാണ് പ്രവേശന നിരക്ക്. രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം.