ന്യൂ ദല്‍ഹി. രണ്ടു മാസത്തിനുശേഷം Canada പൗരന്മാര്‍ക്കുള്ള കൂടുതൽ E-Visa സേവങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് സെപ്തംബറിലാണ് കാനഡക്കാര്‍ക്കുള്ള വിസ നടപടികള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ബുധനാഴ്ച മുതലാണ് സേവനങ്ങള്‍ വീണ്ടും ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറസ്, എന്‍ടി എന്നീ നാല് ഇനം വിസ സേവനങ്ങള്‍ ഇന്ത്യ പുനരാംഭിച്ചിരുന്നു. നയതന്ത്ര പ്രശ്‌നത്തില്‍ മഞ്ഞുരുകലുണ്ടായതോടെ കൂടുതല്‍ വിസകളും അനുവദിച്ചു തുടങ്ങി.
ടൂറിസ്റ്റ്, സ്റ്റുഡന്റ്, ജേണലിസ്റ്റ്, മിഷനറി, ഫിലിം എന്നീ വിഭാഗങ്ങളിലുള്ള വിസ സേവനങ്ങളാണ് ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചത്. ഓണ്‍ലൈനായി നടക്കുന്ന ജി20 നേതാക്കളുടെ സമ്മേളനത്തില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുക്കുന്നതിനു തൊട്ടുമുമ്പാണ് ഇന്ത്യ വിസ സേവനങ്ങള്‍ പുനസ്ഥാപിച്ചത്.