ചെറുതോണി. ക്രിസ്മസ്, പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഡിസംബറില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് പ്രവേശനം നിര്‍ത്തി. മധ്യവേനലവധിയും ഇടുക്കി ജില്ലയുടെ 50ാം വാര്‍ഷികവും പ്രമാണിച്ച് മേയ് അവസാനം വരെ പ്രവേശനാനുമതി നീട്ടിയതായിരുന്നു. ചെറുതോണി ഡാമില്‍ വാര്‍ഷിക അറ്റക്കുറ്റപ്പണികള്‍ ആരംഭിച്ചതിനാല്‍ ഈ മാസം ആദ്യം മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിലൂടെയായിരുന്നു സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നത്.
ഇനി ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമായിരിക്കും സന്ദര്‍കരെ അനുവദിക്കുക. വേനലവധി സീസണില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി ദിവസവും ശരാശരി രണ്ടായിരത്തോളം പേരാണ് അണക്കെട്ടുകള്‍ സന്ദര്‍ശിക്കാനെത്തിയത്.