ഗോവയിൽ വെള്ളച്ചാട്ടങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന വിലക്ക്

പനജി. മണ്‍സൂണ്‍ മഴയെ തുടര്‍ന്നുള്ള അപകടങ്ങള്‍ കാരണം ഗോവയിലെ വന്യജീവി സങ്കേതങ്ങളിലും വെള്ളച്ചാട്ടങ്ങളിലും വിനോദ സഞ്ചാരികൾക്കും പ്രദേശ വാസികൾക്കും വനം വകുപ്പ് പ്രവേശനം വിലക്കി. ഗോവയിലെ ഏറ്റവും മനോഹര വെള്ളച്ചാട്ടങ്ങളെല്ലാം സംരക്ഷിത വനമേഖലയിലാണ്. കനത്ത മഴയെ തുടര്‍ന്ന ശക്തമായ നീരൊഴുക്ക് അപകട സാധ്യത കൂട്ടുന്നു. ഈ സീസണില്‍ ഇതുവരെ ഗോവയിലെ വിവിധ വെള്ളച്ചാട്ടങ്ങളില്‍ വീണ് അഞ്ചു പേരാണ് മരിച്ചത്. ഇത്തരം അപകടങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉമാകാന്ത് ഉത്തരവിറക്കിയത്.

Also Read ദക്ഷിണേന്ത്യയിലെ മികച്ച മൺസൂൺ ടൂറിസം ഡെസ്റ്റിനേഷനുകൾ

ബീച്ചുകള്‍ക്ക് ഏറെ പേരു കേട്ട ഗോവയില്‍ മണ്‍സൂണ്‍ സീസണില്‍ വെള്ളച്ചാട്ടങ്ങളും അതിമനോഹര കാഴ്ചയൊരുക്കും. നിരവധി സഞ്ചാരികളാണ് ഇവ കാണാനായി എത്തുന്നത്. പ്രവേശന വിലക്ക് വൈകാതെ പുനപ്പരിശോധിക്കുമെന്നും അപകടങ്ങള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും വനം മന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

Legal permission needed