മൂന്ന് ദിവസം അവധി; Abu Dhabiയിൽ പാർക്കിങ് സൗജന്യം, ടോളുമില്ല

അബു ദബി. നബി ദിന അവധി കൂടി പ്രഖ്യാപിച്ചതോടെ യുഎഇ പ്രവാസികൾക്ക് മൂന്ന് ദിവസം നീളുന്ന വാരാന്ത്യ അവധി ലഭിച്ചു. ആഘോഷങ്ങൾക്കൊപ്പം Abu Dhabiയിൽ കാറുമായി പുറത്തിറങ്ങുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ITC) നടത്തിയിരിക്കുന്നത്. പൊതു അവധി ദിനമായ വെള്ളിയാഴ്ച (സെപ്റ്റംബർ 29) അബു ദബിയിൽ പാർക്കിങും ടോളും സൗജന്യമാക്കി. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച 07:59 വരെ ഉപരിതല പാർക്കിങ് സൗജന്യമാണ്.

മുസഫ M-18ലെ ട്രക്ക് പാർക്കിങ് ലോട്ടിലും സൗജന്യമായി വാഹനം പാർക്ക് ചെയ്യാം. നിരോധിത മേഖലകളിലും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐടിസി ഡ്രൈവർമാരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നിശ്ചിത ഇടങ്ങളിൽ ശരിയായ രീതിയിൽ മാത്രമെ പാർക്ക് ചെയ്യാവൂ. ജനവാസ മേഖലകളിൽ രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ പാർക്കിങ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ദർബ് (DARB) ടോൾ ഗേറ്റിൽ വാഹനങ്ങൾക്ക് വെള്ളിയാഴ്ച സൗജന്യമായി കടന്നു പോകാമെന്നും ഫീ നൽകേണ്ടതില്ലെന്നും ഐടിസി അറിയിച്ചു. ശനിയാഴ്ച  പീക്ക് സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരേയും വൈകീട്ട് 5 മുതൽ 7 വരേയും) ടോൾ നൽകണം.

അബു ദബിയിലെ പബ്ലിക് ബസ് സർവീസുകൾ അവധി ദിനങ്ങളിലും പതിവ് ഷെഡ്യൂളുകൾ പ്രകാരം സർവീസ് നടത്തും.  

Legal permission needed