പാലക്കാട്. വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ കോയമ്പത്തൂര്‍-മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ രണ്ടു പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. മേയ് 18 മുതൽ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
- മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ ജംഗ്‌ഷൻ വീക്ക്ലി സ്പെഷൽ (06041) മെയ് 18, 25, ജൂൺ 01, 08, 15, 22, 29 തീയതികളിലാണ് സർവീസ് നടത്തുക. മംഗലാപുരത്തു നിന്ന് രാവിലെ 9.30ന് പുറപ്പെട്ട് വൈകീട്ട് 6.15ന് കോയമ്പത്തൂരിലെത്തിച്ചേരും.
- കോയമ്പത്തൂർ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ വീക്ക്ലി സ്പെഷൽ (06042) മെയ് 18, 25, ജൂൺ 01, 08, 15, 22, 29 തീയതികളിലാണ് സർവീസ് നടത്തുക. കോയമ്പത്തൂരിൽ നിന്ന് 22.15 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.5ന് മംഗളൂരുവിലെത്തിച്ചേരും.
19 സ്ലീപ്പർ ക്ലാസ് കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ഈ ട്രെയിനുകളിലുണ്ടാകുക. രണ്ടു സർവീസുകളുടെ വിശദമായി സമയക്രമവും വിവിധ സ്റ്റോപ്പുകളും താഴെ പട്ടികയിൽ വായിക്കാം.