കോയമ്പത്തൂര്‍. നഗരത്തില്‍ പോലീസിങ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്രോളിങിനായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഇ-ഓട്ടോറിക്ഷകള്‍ അവതരിപ്പിച്ചു. പൊലീസ് സാധാരണ ഉപയോഗിക്കുന്ന ഫോര്‍ വീല്‍ വാഹനങ്ങള്‍ കടന്നു പോകാത്ത നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും ഇടവഴികളിലും പട്രോളിങ് നടത്തുന്നതിനായി ഈ റിക്ഷകള്‍ ഉപയോഗിക്കും. രാജ്യത്ത് ആദ്യമായാണ് പൊലീസ് ഓട്ടോറിക്ഷകള്‍ പട്രോളിങിനിറക്കുന്നത്. ചുവപ്പ് നിറത്തിലാണ് ഈ റിക്ഷകള്‍. ആദ്യ ഘട്ടത്തില്‍ രണ്ട് ഓട്ടോകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.
മുകളില്‍ ബീക്കന്‍ ലൈറ്റുകല്‍, സൈറണ്‍, ഉച്ചഭാഷിണി എന്നിവയും വശങ്ങളില്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും പതിച്ചിട്ടുണ്ട്. ഓട്ടോകളില്‍ ഒന്ന് പിന്‍വശം തുറന്ന രൂപത്തിലും ഒന്ന് സാധാരണ പാസഞ്ചര്‍ ഓട്ടോയുടെ രൂപത്തിലുമാണ്.