കോഴിക്കോട്. ക്രിസ്മസ് ദിന സർപ്രൈസായി ദക്ഷിണ റെയിൽവെ കേരളത്തിലേക്ക് വൺ വേ VANDE BHARAT EXPRESS സ്പെഷ്യൽ (06041) സർവീസ് പ്രഖ്യാപിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട് വരെയാണ് സർവീസ്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 25ന് പുലർച്ചെ 04.30ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ഈ വന്ദേ ഭാരത് എക്സ്പ്രസ് വൈകീട്ട് 3.20ന് കോഴിക്കോട് എത്തിച്ചേരും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട് എന്നീ സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. ചെയർകാറിന് 1, 530 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 3,080 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.
ചെന്നൈയിൽ നിന്ന് കോട്ടയം വരെ ശബരി സ്പെഷ്യൽ വന്ദേ ഭാരത് ഈ മാസം 15 മുതൽ സർവീസ് നടത്തുന്നുണ്ട്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ബുക്കിങ്ങ് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് മികച്ച സ്വീകാര്യതയാണ് ഈ ട്രെയിനിന് ലഭിച്ചു വരുന്നത്.
സ്റ്റോപ്പുകളും സമയക്രമവും വിശദമായി താഴെ