ചാലക്കുടി KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഫെബ്രുവരി ട്രിപ്പുകളിൽ ഏറിയ പങ്കും കേരളത്തിലെ പ്രധാന ശൈത്യകാല ഡെസ്റ്റിനേഷനുകളിലേക്കാണ്. വാഗമൺ, മലക്കപ്പാറ, കാന്തല്ലൂർ, വട്ടവട, ഗവി, മാമലക്കണ്ടം, മൂന്നാർ, ഇല്ലിക്കൽകല്ല്, കൊളുക്കുമല തുടങ്ങിയ ഇടങ്ങളെല്ലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വയനാട്ടിലേക്കും കാസർക്കോട്ടേക്കും രണ്ടു ദിവസത്തെ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ഉല്ലാസ യാത്രകളുടെ പൂർണ ഷെഡ്യൂൾ താഴെ:
മലക്കപ്പാറ – ഫെബ്രുവരി 3, 4, 10, 11, 17, 18, 24, 25 എന്നീ തിയതികളിലാണ് ചാലക്കുടിയിൽ നിന്നുള്ള മലക്കപ്പാറ യാത്രകൾ. രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി എട്ടോടെ തിരിച്ചെത്തും.
വാഗമൺ – ഫെബ്രുവരി 4, 10, എന്നീ തീയതികളിലാണ് വാഗമൺ യാത്ര. രാവിലെ 6ന് പുറപ്പെട്ട് രാത്രി 11ഓടെ തിരിച്ചെത്തും.
സൈലന്റ് വാലി – ഫെബ്രുവരി നാലിന് ആണ് യാത്ര. പുലർച്ചെ 4ന് പുറപ്പെടും. രാത്രി 9ഓടെ തിരിച്ചെത്തും.
വയനാട് – ഫെബ്രുവരി 9നാണ് വയനാട്ടിലേക്ക് ദ്വിദിന യാത്ര. രാത്രി 10ന് പുറപ്പെടും. വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന യാത്രയാണിത്.
കാന്തല്ലൂർ– ഫെബ്രുവരി 11നാണ് ഈ യാത്ര. രാവിലെ 6ന് പുറപ്പെട്ട് അർദ്ധരാത്രി കഴിഞ്ഞ് ഒരു മണിയോടെ തിരിച്ചെത്തും.
സാഗരറാണി സീ ക്രൂസ്– ഫെബ്രുവരി 11ന് കൊച്ചിയിലേക്കാണ് ഈ യാത്ര. രാവിലെ 8.30ന് പുറപ്പെടും. സാഗരറാണി സീ ക്രൂസിൽ രണ്ടു മണിക്കൂർ കടൽ യാത്ര.
ഗവി– ഫെബ്രുവരി 17നാണ് ഗവി യാത്ര. പുലർച്ചെ 2ന് പുറപ്പെടും.
നെല്ലിയാമ്പതി– ഫെബ്രുവരി 17, 18 തീയതികളിലണ് നെല്ലിയാമ്പതി യാത്രകൾ. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ഓടെ തിരിച്ചെത്തും.
വട്ടവട– ഫെബ്രുവരി 18ന് പുലർച്ചെ 5.30ന് പുറപ്പെടും. രാത്രി ഒരു മണിയോടെ തിരിച്ചെത്തും.
ഇല്ലിക്കൽകല്ല്– ഫെബ്രുവരി 18ന് രാവിലെ 6.30ന് പുറപ്പെടും. രാത്രി 10.30ന് തിരിച്ചെത്തും.
കൊളുക്കുമല– ഫെബ്രുവരി 24നാണ് കൊളുക്കുമലയിലേക്ക് യാത്ര. രാത്രി 9.30ന് പുറപ്പെട്ട് രാത്രി 8 മണിയോടെ തിരിച്ചെത്തും.
ബേക്കൽ കോട്ട- ഫെബ്രുവരി 24നാണ് കാസർക്കോട് ബേക്കൽ കോട്ടയിലേക്കുള്ള യാത്ര. രണ്ടു ദിവസത്തെ യാത്രയാണ്. പുലർച്ചെ അഞ്ചിന് പുറപ്പെടും.
മാമലക്കണ്ടം-മൂന്നാർ – ഫെബ്രുവരി 25നാണ് ഈ യാത്ര. രാവിലെ 6 മണിക്ക് പുറപ്പെടും. രാത്രി 11.30ഓടെ തിരിച്ചെത്തും.
രാമക്കൽമേട്– ഫെബ്രുവരി 25നാണ് യാത്ര. രാവിലെ 6 മണിക്ക് പുറപ്പെടും. രാത്രി 11.30ഓടെ തിരിച്ചെത്തും.
ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും: 9074503720, 9747557737 (വാട്സാപ്പിലും ലഭ്യം).
ബുക്കിങ് സമയം: 10 am – 6 pm