കൊച്ചി. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ നമ്പർ 16307 പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ (Executive Express) പുതുക്കിയ സമയപട്ടിക ഇന്നു (ഓഗസ്റ്റ് 20) മുതല്‍ നിലവില്‍ വന്നു. ആലപ്പുഴയില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയായിരിക്കും ഇനി പുറപ്പെടുക.
വൈകീട്ട് 3.50ന് ആലപ്പുഴയില്‍ നിന്ന് യാത്ര തുടങ്ങും. എറണാകുളം നോര്‍ത്തില്‍ 5.20ന് എത്തും. തൃശൂർ 7.05, ഷൊര്‍ണൂര്‍ 7.47, കോഴിക്കോട് 9.25, കണ്ണൂര്‍ 12.05 എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെത്തുന്ന പുതിയ സമയം. കണ്ണൂരില്‍ നിന്ന് രാവിലെ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല.
പുതിയ ഷെഡ്യൂൾ വിശദമായി: