വെറും 1,799 രൂപയ്ക്ക് പറക്കാം; AIR INDIA EXPRESS പുതിയ ഓഫര്‍ ഇങ്ങനെ

air india express tripupdates

കൊച്ചി. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് ഇളവുമായി AIR INDIA EXPRESS പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഇന്നും നാളെയും ബുക്ക് ചെയ്താല്‍ 1,799 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള സര്‍വീസുകള്‍ക്കും ഇളവുണ്ട്. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ദല്‍ഹി-ജയ്പൂര്‍, ദല്‍ഹി-ഗ്വാളിയോര്‍, കൊല്‍ക്കത്ത-ബഗ്‌ഡോദര യാത്രകള്‍ക്ക് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്നും നാളെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.

63 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 31 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശ നഗരങ്ങളിലേക്കുമായി ദിവസവും 325ലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഏറ്റവും പുതുതായി അയോധ്യയില്‍ നിന്ന് ഈ മാസം 17ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് ആരംഭിക്കും.

നിരക്ക് ഇളവുകള്‍ക്ക് പുറമെ സ്ഥിരമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ന്യൂപാസ് റിവാര്‍ഡുകളും ലഭിക്കും. ഹൈഫ്‌ളയര്‍, ജെറ്റ്‌സെറ്റര്‍ ബാഡ്ജുകളുള്ളവര്‍ക്ക് എക്‌സ്പ്രസ് അഹെഡിന്റെ സൗജന്യ അധിക സേവനങ്ങളും സൗകര്യങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് അംഗത്വമുള്ളവര്‍ക്കും വിവിധ ഇളവുകളും മുന്‍ഗണനയും ലഭിക്കും.

Legal permission needed