മലേഷ്യയിലേക്ക് പറക്കാൻ ₹4,999 മാത്രം; തിരുവനന്തപുരത്ത് നിന്ന് AIR ASIA സർവീസ്

malaysia trip updates

തിരുവനന്തപുരം. മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വലലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് AIR ASIA നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 21 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ നാലു ദിവസമാണ് സർവീസ്. മലേഷ്യയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള രണ്ടാമത്തെ എയർ ഏഷ്യ സർവീസാണിത്. നിലവിൽ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 12 സർവീസ് നടത്തുന്നുണ്ട്.  

തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ക്വലാലംപൂരിൽ (KUL) നിന്ന് പ്രാദേശിക സമയം രാത്രി 10.30ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് (TRV) പ്രാദേശിക സമയം രാത്രി 11.50ന് ഇറങ്ങും. തിരുവനന്തപുരത്ത് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 12.25ന് പുറപ്പെടുന്ന വിമാനം ക്വല ലംപൂരിൽ പ്രാദേശിക സമയം രാവിലെ 7.05ന് ലാൻഡ് ചെയ്യും.

2024 ഫെബ്രുവരി 21 മുതൽ ഒക്ടോബർ 26 വരെയുള്ള തിരുവനന്തപുരം-ക്വലാലംപൂർ യാത്രകൾക്ക് ഈ മാസം 26നു മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് ₹4,999 മുതൽ ടിക്കറ്റ് ലഭിക്കും. 20 കിലോഗ്രാം ഫ്രീ ബാഗേജുമുണ്ട്. അതേസമയം, ഡിസംബർ രണ്ടിനു മുമ്പായി ബുക്ക് ചെയ്യുന്ന ക്വല ലംപൂർ-തിരുവനന്തപുരം ടിക്കറ്റിന് 199 മലേഷ്യൻ റിങ്കിറ്റ് (₹3500) ആണ് നിരക്ക്. 2024 ഫെബ്രുവരി 21 മുതൽ ഒക്ടോബർ 26 വരെയുള്ള യാത്രകൾക്കാണ് ഈ ഇളവ്.

This image has an empty alt attribute; its file name is image-7-1024x222.png

തിരുവനന്തപുരത്ത് നിന്ന് ക്വലാലംപൂർ വഴി ഇന്തൊനീഷ്യയിലെ ബാലി, തായ്ലൻഡിലെ ഫുകെറ്റ്, സിംഗപൂർ, സിഡ്നി എന്നിവിടങ്ങളിലേക്കും എയർ ഏഷ്യയിൽ പറക്കാം. 2008ൽ ക്വല ലംപൂരിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള സർവീസുമായാണ് എയർ ഏഷ്യ ഇന്ത്യയിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ചത്. ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, കൊൽക്കത്ത, അമൃത്സർ, ന്യൂ ദൽഹി എന്നീ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കാണ് നിലവിൽ സർവീസുള്ളത്.

NEWS: Air Asia annouces new direct flights from Thiruvananthapuram to Kuala Lumpur

Legal permission needed