6000 രൂപയ്ക്ക് മലേഷ്യയിലേക്ക്; കോഴിക്കോട് നിന്ന് AIR ASIA സർവീസ് മേയ് മുതൽ

malaysia trip updates

കോഴിക്കോട്. മലേഷ്യൻ ബജറ്റ് എയർലൈനായ AIR ASIA കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നു. വിനോദ സഞ്ചാരികളടക്കം കാത്തിരുന്ന കുറഞ്ഞ ചെലവിലുള്ള ഈ സർവീസ് മേയ് മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസായിരിക്കും. അടുത്ത മാസം ബുക്കിങ് ആരംഭിക്കും. സർവീസിനുള്ള സമയക്രമം എയർ ഏഷ്യയ്ക്കു അനുവദിച്ചു കിട്ടി. പ്രാരംഭ ഘട്ടത്തിൽ 6000 രൂപ മുതൽ ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. 180 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എ320 വിമാനമായിരിക്കും ഈ സർവീസിന് ഉപയോഗിക്കുക.

ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന തായ്ലൻഡിലേക്കും കോഴിക്കോട് നിന്ന് സർവീസ് എയർ ഏഷ്യ പരിഗണിക്കുന്നുണ്ട്. മലേഷ്യയിലേക്കുള്ള സർവീസ് മലബാർ മേഖലയ്ക്ക് പുതിയ ഉണർവേകും. ബിസിനസ്, ടൂറിസം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്കായി മലബാർ മേഖലയിൽ നിന്ന് നിരവധി പേർക്ക് നിത്യേന മലേഷ്യയിലേക്ക് പറക്കുന്നുണ്ട്. മാത്രമല്ല, സിംഗപൂർ, ഇന്തൊനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ന്യൂസീലൻഡ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്കു പോകുന്നവർക്കും ഈ സർവീസ് പ്രയോജനം ചെയ്യും. നിലവിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും മലേഷ്യയിലേക്ക് എയർ ഏഷ്യ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

Legal permission needed