വന്ദേഭാരത് എക്‌സ്പ്രസിന്റെ ടൈംടേബിള്‍ ഇതാ; സര്‍വീസ് 6 ദിവസം

തിരുവനന്തപുരം. കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം തയാറായി. ആഴ്ചയില്‍ ആറു ദിവസം മാത്രമെ സര്‍വീസുള്ളൂ. വ്യാഴാഴ്ച ഓടില്ല. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട് എത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30ന് കാസര്‍കോട്ട് നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8.05 മണിക്കൂര്‍ ആണ് യാത്രാ സമയം. ടൈംടേബിള്‍ പ്രകാരം ചെങ്ങന്നൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഇല്ല. ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം > കാസര്‍കോട്
20634 വന്ദേഭാരത് എക്‌സ്പ്രസ്

കാസര്‍കോട് > തിരുവനന്തപുരം
20633 വന്ദേഭാരത് എക്സ്പ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed