DUBAI-ABU DHABI ഷെയര്‍ ടാക്‌സി സേവനത്തിന് തുടക്കമായി; ചെലവ് പകുതിയിലേറെ കുറയ്ക്കാം

dubai-abu dhabi share taxi service RTA

അബുദബി. DUBAI-ABU DHABI നഗരങ്ങളെ ബന്ധിപ്പിച്ച് ഷെയര്‍ ടാക്‌സി സേവനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് റോഡ്‌സ് ആന്റ്‌സ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) തുടക്കമിട്ടു. തിരക്കേറിയ ഈ റൂട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതാണ് ഈ സേവനത്തിന്റെ ഗുണം. നാലു യാത്രക്കാര്‍ക്കു വരെ ഒരു ടാക്‌സി ഷെയര്‍ ചെയ്യാം. യാത്രാ നിരക്ക് നാലു യാത്രക്കാരും വീതിച്ചെടുത്താല്‍ മതിയെന്നതാണ് മെച്ചം. ഇതുവഴി ടാക്‌സി നിരക്കിന്റെ 75 ശതമാനം വരെ ഒരു യാത്രക്കാരന് ലാഭിക്കാം.

ദുബായിലെ ഇബ്‌നു ബത്തൂത സെന്റര്‍ മുതല്‍ അബുദബിയിലെ അല്‍ വഹ്ദ സെന്റര്‍ വരെയാണ് ഈ ഷെയര്‍ ടാക്‌സി സേവനം ലഭിക്കുക. നിലവില്‍ ഈ റൂട്ടില്‍ ബസ് സര്‍വീസുണ്ട്. എന്നാല്‍ യാത്രക്കാരുടെ തിരക്ക് മൂലം ബസില്‍ സീറ്റി ലഭിക്കാന്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. ബസ് താരതമ്യേന വേഗത കുറവായതിനാല്‍ ഒഫീസിലേക്കും, ജോലി ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ക്ക് സമയത്തിന് എത്തിച്ചേരാനാകാത്ത സാഹചര്യവും ഉണ്ട്. ഷെയര്‍ ടാക്‌സി സേവനം ഇതിനും ഒരു പരിഹാരമാകും.

ഈ റൂട്ടില്‍ ഏറ്റവും തിരക്കേറിയ സമയം രാവിലെ ഏഴിനും എട്ടിനുമിടയിലാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഷെയര്‍ ടാക്‌സി സേവനം ആറു മാസം തുടരുമെന്ന് ആര്‍ടിഎ അറിയിച്ചു. റോഡിലെ ട്രാഫിക് തിരക്ക് കുറയ്ക്കാനും, ഒറ്റ യാത്രക്കാര്‍ മാത്രമുള്ള ടാക്‌സികളുടെ എണ്ണം കുറച്ച്, ടാക്‌സികളില്‍ പരാമവധി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

Legal permission needed