കോഴിക്കോട്. കൊങ്കണ്‍ പാതയില്‍ ഗോവയിലെ കാര്‍വാറിനു സമീപം പെര്‍ണം തുരങ്കത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിപ്പ്.
വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ
- ചൊവ്വാഴ്ച (09/07/2024) ദൽഹിയിൽ നിന്ന് പുറപ്പെട്ട ഹസ്രത് നിസാമുദ്ദീൻ – എറണാകുളം ജങ്ഷൻ മംഗള എക്സ്പ്രസ് (12618) പൻവേലിൽ നിന്ന് ലോണാവാല – പുനെ – മിറാജ് – ലോണ്ട – മഡ്ഗാവ് വഴി തിരിച്ചുവിടും.
- കുംതയിൽ നിൽക്കുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് (19577) ഷൊർണൂരിൽ നിന്ന് ഈറോഡ് ജങ്ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജങ്ഷൻ – പൂനെ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
- ഉഡുപ്പിയിൽ നിൽക്കുന്ന നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336) ഷൊർണൂരിൽ നിന്ന് – ഈറോഡ് ജങ്ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജങ്ഷൻ – റായ്ച്ചൂർ – വാഡി – സോലാപൂർ ജങ്ഷൻ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
- ജോക്കാട്ടെയിൽ നിൽക്കുന്ന എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് (12283) ഷൊർണൂരിൽ നിന്ന് ഈറോഡ് – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പുനെ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
- തലശ്ശേരിയിൽ നിൽക്കുന്ന എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് (22655) ഷൊർണൂരിൽ നിന്ന് – ഈറോഡ് – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
- ഇന്ന് (10/07/2024) വൈകീട്ട് 4.55ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് (ടി) എക്സ്പ്രസ് (16346) ഷൊർണൂരിൽ നിന്ന് ഈറോഡ് – ധർമ്മവരം – ഗുണ്ടക്കൽ – റായ്ച്ചൂർ – വാഡി – സോലാപൂർ – പൂനെ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
- സാവന്ത് വാഡി റോഡിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16345) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
- സിന്ധുദുർഗിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- കൊച്ചുവേളി എക്സ്പ്രസ് (22113) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
- രാജാപൂർ റോഡിൽ നിൽക്കുന്ന ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12432) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
- രത്നഗിരിയിൽ നിൽക്കുന്ന ഭാവ്നഗർ- കൊച്ചുവേളി എക്സ്പ്രസ് (19260) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
- ചിപ്ലുളിനിൽ നിൽക്കുന്ന ലോകമാന്യ തിലക് (ടി)- എറണാകുളം എക്സ്പ്രസ് (12223) പൻവേലിൽ നിന്ന് പൂനെ – സോലാപൂർ – വാഡി – ഗുണ്ടക്കൽ – ധർമാവരം – ഈറോഡ് – ഷൊർണൂർ വഴി തിരിച്ചുവിടും.
- ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസ് (20932) സൂറത് – ജൽഗാവ് – ബദ്നേര – വാർധ – ബൽഹർഷ – വാറങ്കൽ – വിജയവാഡ – റെനിഗുണ്ട – കാട്പാടി – കോയമ്പത്തൂർ വഴി തിരിച്ചുവിടും.