KSRTC ബജറ്റ് ടൂറിസം സെൽ ചാലക്കുടി ഡിപ്പോയിൽ നിന്ന് മാർച്ചിൽ സംഘടിപ്പിക്കുന്ന ബജറ്റ് ഉല്ലാസ യാത്രകളെ കുറിച്ച് വിശദമായി അറിയാം. നാടെങ്ങും വിങ്ങുന്ന ചൂടാണ്. ഈ ചൂടിൽ നിന്നും രക്ഷപ്പെടാനും അൽപ്പം ആശ്വാസം കണ്ടെത്താനും വട്ടവട, വാഗമൺ, ഗവി തുടങ്ങി തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ് പ്രധാനമായി ഈ മാസത്തെ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ലോക വനിതാ ദിനം പ്രമാണിച്ച് വനിതകൾക്ക് മാത്രമായുള്ള ഏകദിന വണ്ടർ ലാ ട്രിപ്പും ഈ മാസം ഒരുക്കിയിട്ടുണ്ട്. വിശദമായ ഷെഡ്യൂൾ താഴെ നൽകിയിരിക്കുന്നു:
മലക്കപ്പാറ
മാർച്ചിൽ ഏറ്റവും കൂടുതൽ ട്രിപ്പുകൾ മലക്കപ്പാറയിലേക്കാണ്. ഈ മാസം 2, 3, 8, 9, 10, 16, 17, 23, 24, 28, 30, 31 തീയതികളിലാണ് ഈ യാത്രകൾ. രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിയോടെ തിരിച്ചെത്തും.
വാഗമൺ, മൂന്നാർ
മാർച്ച് 3, 31 എന്നീ തീയതികളിൽ മാത്രമാണ് വാഗമൺ, മൂന്നാർ യാത്രകളുള്ളത്.
വനിതാ ദിന ഉല്ലാസ യാത്ര
വനിതകൾക്ക് മാത്രമായി മാർച്ച് 8ന് അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് വണ്ടർലായിലേക്ക് ഉല്ലാസ യാത്രയുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ അവിടെയുള്ള എല്ലാ റൈഡുകളിലും കയറാം. ബസ് നിരക്കും വണ്ടർലാ പ്രവേശന നിരക്കും ഉൾപ്പെടെ 1155 രൂപയാണ് നിരക്ക്. ഭക്ഷണം ചെലവുകൾ ഇതിലുൾപ്പെടില്ല. രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി എട്ടിന് തിരിച്ചെത്തും.
സാഗരറാണി സീ ക്രൂസ്
മാർച്ച് 9ന് കൊച്ചിയിലേക്കാണ് ഈ യാത്ര. രാവിലെ 8.30ന് പുറപ്പെടും. സാഗരറാണി സീ ക്രൂസിൽ രണ്ടു മണിക്കൂർ കടൽ യാത്ര. രാത്രി 8.30ന് തിരിച്ചെത്തും.
മാർച്ച് 10ന് കാന്തല്ലൂരിലേക്കും ഇല്ലിക്കൽ കല്ലിലേക്കും രണ്ട് ട്രിപ്പുകളുണ്ട്. കാന്തല്ലൂരിലേക്ക് രാവിലെ ആറിനും ഇല്ലിക്കൽ കല്ലിലേക്ക് രാവിലെ 7നും പുറപ്പെടും.
മാർച്ച് 16ന് കൊളുക്കുമലയിലേക്കാണ് യാത്ര. രാത്രി 9.30ന് പുറപ്പെടും.
മാർച്ച് 17ന് രാമക്കൽമേട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കായി രണ്ട് ട്രിപ്പുകളുണ്ട്. രാമക്കൽമേട് ബസ് രാവിലെ ആറിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ 6.30നും പുറപ്പെടും.
മാർച്ച് 24നാണ് ഗവി യാത്ര. കൂടാതെ സൈലന്റ് വാലി, വട്ടവട യാത്രയും ഈ ദിവസമുണ്ട്. ഗവിയിലേക്ക് പുലർച്ചെ രണ്ടു മണിക്കും സൈലന്റ് വാലിയിലേക്ക് പുലർച്ച നാലിനും വട്ടവടയിലേക്ക് രാവിലെ 5.30നും പുറപ്പെടും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9074503720, 9747557737 (സമയം: 10 am – 6 pm)