TRAINS IN KERALA: 4 ട്രെയിനുകള്‍ റദ്ദാക്കി, 6 എണ്ണം വൈകിയോടും, രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി

train running status trip updates

TRAINS IN KERALA സതേൺ റെയിൽവേ പാലക്കാട് ഡിവിഷനു കീഴിൽ വിവിധ സെക്ഷനുകളിൽ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ 12 ട്രെയിൻ സർവീസുകളിൽ മാർച്ച് രണ്ട് വരെ മാറ്റങ്ങളുണ്ട്. നാല് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ആറ് സർവീസുകളുടെ സമയക്രമം മാറ്റി വൈകി ഓടും. വിശദമായി അറിയാം:

പൂർണമായും റദ്ദാക്കിയ സർവീസുകൾ

  • കോഴിക്കോട് നിന്ന് പുലർച്ചെ 5.20ന് പുറപ്പെടുന്ന പുറപ്പെടുന്ന 06454 കോഴിക്കോട് – ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ഫെബ്രുവരി 11, 18, 25 തീയതികളിൽ പൂർണമായും റദ്ദാക്കി.
  • ഷൊർണൂരിൽ നിന്ന് രാത്രി 8.40ന് പുറപ്പെടുന്ന 06455 ഷൊർണൂർ – കോഴിക്കോട് എക്സ്പ്രസ് സ്പെഷൽ ഫെബ്രുവരി 10, 17, 24 തീയതികളിൽ പൂർണമായും റദ്ദാക്കി.
  • നിലമ്പൂരിൽ നിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന 06470 നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ പൂർണമായും റദ്ദാക്കി.
  • ഷൊർണൂരിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന 06467 ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് സ്പെഷൽ ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ പൂർണമായും റദ്ദാക്കി.

സമയക്രമം മാറ്റിയ ട്രെയിനുകൾ

കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 3.45 മണിക്ക് പുറപ്പെടുന്ന 16312 കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്‌സ്പ്രസ്:

  • ഫെബ്രുവരി 10ന് നാല് മണിക്കൂറും 15 മിനിറ്റും വൈകി, 8 മണിക്ക് പുറപ്പെടും.
  • ഫെബ്രുവരി 17ന് രണ്ട് മണിക്കൂറും 30 മിനിറ്റും വൈകി, 6.15ന് പുറപ്പെടും.
  • ഫെബ്രുവരി 24ന് മൂന്ന് മണിക്കൂറും 45 മിനിറ്റും വൈകി, 7.30ന് പുറപ്പെടും.
  • മാർച്ച് 2ന് നാല് മണിക്കൂർ വൈകി, രാത്രി 7.45ന്  പുറപ്പെടും.

ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന 22637 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്:

  • ഫെബ്രുവരി 10ന്  മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകി 4.40ന് പുറപ്പെടും
  • ഫെബ്രുവരി 17ന് ഒരു മണിക്കൂറും 30 മിനിറ്റും വൈകി 2.55ന് പുറപ്പെടും
  • ഫെബ്രുവരി 24ന് രണ്ട് മണിക്കൂറും 45 മിനിറ്റും വൈകി 4.10ന് പുറപ്പെടും.
  • മാർച്ച് 2ന് മൂന്ന് മണിക്കൂർ വൈകി 4.25ന് പുറപ്പെടും.

കോയമ്പത്തൂരിൽ നിന്ന് വൈകീട്ട് 5.05ന് പുറപ്പെടുന്ന 02197 കോയമ്പത്തൂർ-ജബൽപൂർ എക്സ്പ്രസ് ഫെബ്രുവരി 19, 26 തീയതികളിൽ 50 മിനിറ്റ് വൈകി 5.55ന് പുറപ്പെടും.

കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന 16349 കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്‌സ്പ്രസ് ഫെബ്രുവരി 16, 17, 23, 24 തീയതികളിൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 10.30ന് പുറപ്പെടും.

മംഗളൂരു സെൻട്രലിൽ നിന്ന് രാത്രി 11.45ന് പുറപ്പെടുന്ന 22638 മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 29ന് രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.45ന് പുറപ്പെടും. ഫെബ്രുവരി 22ന് ഒരു മണിക്കൂർ വൈകി 12.45നും പുറപ്പെടും.

നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടുന്ന 06062 നാഗർകോവിൽ ജംഗ്ഷൻ – മംഗലാപുരം ജംഗ്ഷൻ സ്പെഷൽ ഫെബ്രുവരി 24ന് മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകി 6 മണിക്ക് പുറപ്പെടും. മാർച്ച് രണ്ടിന് മൂന്ന് മണിക്കൂറും 30 മിനിറ്റും വൈകി 6.15നും പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ആലപ്പുഴയിൽ നിന്ന് വൈകീട്ട് 3.50ന് പുറപ്പെടുന്ന 16307 ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് മാർച്ച് 02ന് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. കണ്ണൂരിലേക്ക് സർവീസുണ്ടാകില്ല.

മംഗളൂരു സെൻട്രലിൽ നിന്ന് ഫെബ്രുവരി 15ന് രാത്രി 11.45ന് പുറപ്പെടേണ്ട 22638 മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 16ന് മംഗളൂരു സെൻട്രലിനു പകരം മംഗളൂരു ജങ്ഷനിൽ നിന്നായിരിക്കും പുറപ്പെടുക.

Legal permission needed