ശ്രീനഗർ. ഞായറാഴ്ച മുതല്‍ കശ്മീരില്‍ മഞ്ഞുവീഴ്ച ശ്കതി പ്രാപിച്ചിരിക്കുയാണ് (Heavy snowfall in Kashmir). ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ ഞായറാഴ്ച റദ്ദാക്കുകയും ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. രൂക്ഷമായ കാലാവസ്ഥ സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഗതാഗതത്തേയും ബാധിച്ചു. താഴ് വരയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച തുടരുകയാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമതല പ്രദേശങ്ങളില്‍ ശക്തി കുറഞ്ഞ മഞ്ഞുവീഴ്ചയുണ്ട്.
കശ്മീരിലേക്കുള്ള സുപ്രധാന പാതയായ ജമ്മു-ശ്രീനഗര്‍ ഹൈവെ അടച്ചതോടെ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് നിര്‍ദേശമുണ്ട്. റോഡ് ഭാഗികമായി തുറന്ന് കുടുങ്ങിയ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. പ്രധാന പാതകളിലെ മഞ്ഞ് നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. റോഡില്‍ മഞ്ഞുള്ളതു വാഹന ഗതാഗതം മന്ദഗതിയിലാണ്.
ദീര്‍ഘനാളായി കശ്മീരില്‍ മഞ്ഞില്ലാത്ത വരണ്ട ശൈത്യകാലമായിരുന്നു. ഇതു ടൂറിസം ഖലയേയും വിനോദ സഞ്ചാരികളുടെ വരവിനേയും സാരമായി ബാധിച്ചിരുന്നു. ഇടവേളയ്ക്കു ശേഷം കനത്ത മഞ്ഞ് തിരിച്ചെത്തിയതോടെ മഞ്ഞ് ആസ്വദിക്കാന്‍ ഇവിടെ എത്തിയവര്‍ക്ക് ആശ്വാസമായി. എന്നാല്‍ പ്രതികൂല കാലവസ്ഥാ സാഹചര്യങ്ങളെ നേരിടാന്‍ മതിയായ മുന്നൊരുക്കങ്ങള്‍ വേണ്ടതുണ്ട്. റോഡുകളില്‍ നിന്ന് മഞ്ഞു നീക്കം ചെയ്യുന്ന ജോലികള്‍ പലയിടത്തും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.