Nefertiti Cruise കപ്പല്‍ വീണ്ടും കടലിലേക്ക്; ബുക്കിങ് തുടങ്ങി, നിരക്കുകൾ ഇങ്ങനെ

trip updates

കൊച്ചി. കേരളത്തിന്റെ സ്വന്തം ആഡംബര കപ്പലായ Nefertiti Cruise അണിഞ്ഞൊരുങ്ങി വീണ്ടും സഞ്ചാരികളുമായി അറബിക്കടലിലേക്ക് ഇറങ്ങുകയാണ്. അറ്റക്കുറ്റപ്പണികള്‍ക്കു ശേഷം ഗോവയില്‍ നിന്ന് തിരിച്ചെത്തിയ നെഫര്‍ടിറ്റി ക്രൂസ് അടുത്ത ശനിയാഴ്ച (ജനുവരി 13) മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങളും ആഡംബരങ്ങളോടും കൂടി അഞ്ചു മണിക്കൂര്‍ നീളുന്ന അറബിക്കടല്‍ യാത്രകളുടെ വിവിധ പാക്കേജുകളാണ് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

ജനുവരിയില്‍ വിവിധ തീയതികളിലായി 15 പാക്കേജ് യാത്രകള്‍ക്കുള്ള ബുക്കിങ് പുരോഗമിക്കുന്നു. അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം വിനോദങ്ങളും ഭക്ഷണവും സംഗീത പരിപാടികളും ഡാന്‍സുമെല്ലാം ഉള്‍പ്പെടുന്നതാണ് യാത്രകളാണെല്ലാം. മൂന്ന് നിലകളുള്ള കപ്പലില്‍ 200 യാത്രക്കാരെ ഉള്‍ക്കൊള്ളും. ബാങ്കറ്റ് ഹാള്‍, റസ്റ്ററന്റ്, ലോഞ്ച് ബാര്‍, ത്രീ ഡി തിയെറ്റര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങി ഒരു കടല്‍ യാത്രയെ പൂര്‍ണമായി ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള വിഭവങ്ങളെല്ലാം നെഫര്‍ടിറ്റിയിലുണ്ട്.

നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മോണിങ് ക്രൂസ്, അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിജെ നൈറ്റ് ക്രൂസ് എന്നീ രണ്ട് പാക്കേജുകളാണ് ഉള്ളത്. ചെറിയ നിരക്ക് ഇളവും ലഭിക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നീളുന്ന മോണിങ് ക്രൂസിന് 2,299 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 499 രൂപയും. ബുഫെ ലഞ്ചും ഇതിലുള്‍പ്പെടും.

TRIP UPDATES

വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി 9 മണി വരെ, അഞ്ച് മണിക്കൂര്‍ നീളുന്ന ഡിജെ നൈറ്റ് ക്രൂസ് പാക്കേജിന് 2699 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 799 രൂപയും. ബുഫെ ഡിന്നറും ഇതിലുള്‍പ്പെടും. വിനോദ പരിപാടികളും ലൈവ് ഡിജെയും മറ്റു സൗകര്യങ്ങളും രണ്ട് പാക്കേജിലും ഉണ്ട്. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.

ഈ പാക്കേജ് യാത്രകള്‍ കൂടാതെ ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബിസിനസ് മീറ്റിംഗുകള്‍ പോലുള്ള സ്വകാര്യ പരിപാടികള്‍ക്കും നെഫര്‍ടിറ്റിയില്‍ സൗകര്യങ്ങളുണ്ട്. ഇതിനുള്ള ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ആഡംബരങ്ങളോടൊപ്പം എല്ലാ സുരക്ഷാ സംവിധാനങ്ങലും ഈ കപ്പലിലുണ്ട്. 400 പേരെ ഉള്‍ക്കൊള്ളുന്ന ലൈഫ് റാഫ്റ്റുകള്‍, 250 ലൈഫ് ജാക്കറ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകളും എന്നിവയും ഈ കപ്പലിലുണ്ട്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി നെഫര്‍ടിറ്റി ക്രൂസ് വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9744601234, 9846211144

Legal permission needed