താമരശ്ശേരിയിൽ നിന്നുള്ള KSRTCയുടെ ഡിസംബർ ബജറ്റ് വിനോദ യാത്രകൾ

ksrtc ooty tripupdates

താമരശ്ശേരി ഡിപ്പോയിൽ നിന്ന് KSRTC ഡിസംബറിൽ സംഘടിപ്പിക്കുന്ന ബജറ്റ് വിനോദ യാത്രകളുടെ സമയക്രമവും ബുക്കിങ്ങ് വിവരങ്ങളും:

മൂന്നാർ
ഡിസംബർ 1, 8, 15, 22 ദിവസങ്ങളിലാണ് രണ്ടു ദിവസവും ഒട്ടേറെ വിനോദ കേന്ദ്രങ്ങളും കവർ ചെയ്യുന്ന മൂന്നാർ പാക്കേജ്. രാവിലെ 6.30ന് പുറപ്പെടും. അതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, മൂന്നാർ, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള ഡാം, ഇക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ എന്നിവിടങ്ങൾ ഉൾപ്പെടും.

ഗവി
ഡിസംബർ 5, 10, 17, 25 തീയതികളിലാണ് രണ്ടു ദിവസത്തെ ഗവി യാത്ര.

വാഗമൺ
ഡിസംബർ 15, 29 തീയതികളിലാണ് മൂന്ന് ദിവസം നീളുന്ന വാഗമൺ യാത്ര. 14ന് രാത്രി 8 മണിക്ക് പുറപ്പെട്ട് മൂന്നാം ദിവസവും കഴിഞ്ഞ് പുലർച്ചെ 5ന് തിരിച്ചെത്തും.

നെല്ലിയാമ്പതി
ഡിസംബർ 3, 10, 17, 31 തീയതികളിലാണ് നെല്ലിയാമ്പതി ഏകദിന പാക്കേജ് യാത്രകൾ. സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻ പാറ, പോത്തുണ്ടി ഡാം എന്നിവടങ്ങളും ഇതിലുൾപ്പെടും. പുലർച്ചെ 4ന് പുറപ്പെട്ട് രാത്രി 11 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സൈലന്റ് വാലി
ഡിസംബർ 17നാണ് സൈലന്റ് വാലി യാത്ര. പുലർച്ചെ 4.30ന് പുറപ്പെട്ട് രാത്രി 9ന് തിരിച്ചെത്തും. ട്രക്കിങും ജീപ്പ് സഫാരിയും ഉൾപ്പെടുന്ന യാത്രയാണിത്.

പെരുവണ്ണാമുഴി, ജാനകിക്കാട്
ഡിസംബർ 3, 9, 24 ദിവസങ്ങളിലാണ് പെരുവണ്ണാമുഴി യാത്ര. ജാനകിക്കാട്, കരിയാത്തുംപാറ, തോണിക്കടവ് എന്നിവ കൂടി ഉൾപ്പെടും. രാവിലെ 6.30 പുറപ്പെട്ട് രാത്രി 8ന് തിരിച്ചെത്തുന്ന ഏകദിന യാത്രാണിത്.

ദശാവതാര ക്ഷേത്രം
ഡിസംബർ 10, 24 തീയതികളിലാണ് പത്തു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ദശാവതാര ക്ഷേത്ര സന്ദർശന യാത്ര. പുലർച്ചെ 5ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തും.

വയനാട്
ഡിസംബർ 25നാണ് ഏകദിന ക്രിസ്മസ് സ്പെഷ്യൽ വയനാട് യാത്ര. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും. രാവിലെ 6ന് പുറപ്പെട്ട് രാത്രി 9ന് തിരിച്ചെത്തും.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9061817145
KSRTC BTC ജില്ലാ കോഡിനേറ്റർ: 9961761708.
സമയം: രാവിലെ 9:30 മുതൽ വൈകീട്ട് 07 വരെ

Legal permission needed