ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിന്‍; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

ന്യൂ ദല്‍ഹി. ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് പുതിയ റെയില്‍ പാത വരുന്നു. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 12,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ റെയില്‍വെ വികസനത്തിനാണ് ഈ ഫണ്ട്. ഈ പദ്ധതിയുടെ പ്രധാന ഭാഗമാണ് 57.5 കിലോമീറ്റര്‍ ദൂരത്തില്‍ അസമിലെ കൊക്രജറില്‍ നിന്ന് ഭൂട്ടാനിലെ ഗെലെഫു വരെയുള്ള റെയില്‍ പാത. 2026ഓടെ ഈ പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് മേഖലയുടെ വികസനത്തേയും സമ്പദ്ഘടനയേയും മാറ്റിമറിക്കും.

റെയില്‍പാത സംബന്ധിച്ച് ഭൂട്ടാനുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഈയിടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സൂചിപ്പിച്ചിരുന്നു. തങ്ങളുടെ ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഭൂട്ടാന്‍. ടൂറിസം, വ്യാപാര മേഖലകള്‍ക്കാകും ഈ റെയില്‍പാത ഏറെ ഗുണം ചെയ്യുക.

Also Read ഭൂട്ടാനിൽ കുറഞ്ഞ ചെലവിൽ തങ്ങാം; ഈ വഴികൾ നോക്കൂ

2018ല്‍ ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദര്‍ശന വേളയിലാണ് ഈ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. എന്നാല്‍ ഈ പദ്ധതി സംബന്ധിച്ച് ഇന്ത്യയും ഭൂട്ടാനും ധാരണയിലെത്തിയത് 2005ലാണ്. കൊക്രജര്‍-ഗെലെഫു റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളുടേയും തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ റെയില്‍വേ കണക്ടിവിറ്റിക്ക് വഴിതെളിയും. ഇന്ത്യയുടമായി 605 കിലോമീറ്റര്‍ ദൂരമാണ് ഭൂട്ടാന്‍ അതിര്‍ത്തി പങ്കിടുന്നത്.

Legal permission needed