ബേപ്പൂര്‍ ഫ്ലോട്ടിങ് ബ്രിജ് പ്രവര്‍ത്തനം നിര്‍ത്തി

കോഴിക്കോട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴക്കാല മുന്നറിയിപ്പിനെ തുടർന്ന് ബേപ്പൂർ ബീച്ചിൽ പ്രവര്‍ത്തിക്കുന്ന ഫ്ലോട്ടിങ് ബ്രിജ് പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് മാസങ്ങൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ച കടൽപ്പാലം അടച്ചത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിജ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed