കൊച്ചി. ഉത്തർ പ്രദേശിലെ മഥുര ജങ്ഷൻ സ്റ്റേഷനിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവിധ ദിവസങ്ങളിൽ കേരളത്തിൽ നിന്നും, കേരളത്തിലേക്ക് തിരിച്ചും ഇതുവഴി കടന്നു പോകുന്ന 16 ദീർഘദൂര ട്രെയിനുകൾ സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. യാത്ര റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ വിവരങ്ങളും റദ്ദാക്കിയ തീയതികളും ഉൾപ്പെടെ വിശദാംശങ്ങൾ അറിയാം:
1. എറണാകുളത്ത് നിന്ന് ദൽഹിയിലേക്കുള്ള ട്രെയിൻ നമ്പർ 12283 എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ ദുരോന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 16, 23, 30, ഫെബ്രുവരി 06 തീയതികളിൽ പൂർണമായും റദ്ദാക്കി.
2. ദൽഹിയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ നമ്പർ. 12284 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ ദുരോന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ പൂർണമായും റദ്ദാക്കി.
3. കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിൻ നമ്പർ. 12483 കൊച്ചുവേളി – അമൃത്സർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളിൽ പൂർണമായും റദ്ദാക്കി.
4. അമൃത്‌സറിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ നമ്പർ. 12484 അമൃത്‌സർ ജംഗ്‌ഷൻ – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളിൽ പൂർണ്ണമായും റദ്ദാക്കി.
5. തിരുവനന്തപുരത്തു നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിൻ നമ്പർ. 12625 തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 27, 28, 29, 30, 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ പൂർണമായും റദ്ദാക്കി.
6. ദൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ നമ്പർ. 12626 ന്യൂഡൽഹി – തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 29, 30, 31, ഫെബ്രുവരി 01, 02, 03, 04, 05 തീയതികളിലും യാത്ര പൂർണമായും റദ്ദാക്കി.
7. തിരുവനന്തപുരത്തു നിന്ന് ദൽഹിയിലേക്കുള്ള ട്രെയിൻ നമ്പർ. 12643 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 09, 16, 23, 30 തീയതികളിൽ പൂർണമായും റദ്ദാക്കി.
8. ട്രെയിൻ നമ്പർ. 12644 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 12, 19, 26, 2024 ഫെബ്രുവരി 02 തീയതികളിലും യാത്ര പൂർണമായും റദ്ദാക്കി.
9. എറണാകുളത്ത് നിന്നുള്ള ട്രെയിൻ നമ്പർ. 12645 – എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 06, 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ പൂർണമായും റദ്ദാക്കി.
10. ട്രെയിൻ നമ്പർ. 12646 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 09, 16, 23, 30, ഫെബ്രുവരി 06 തീയതികളിലെ യാത്രയും പൂർണമായും റദ്ദാക്കി.
11. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ. 22653 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ പൂർണമായും റദ്ദാക്കി.
12. ട്രെയിൻ നമ്പർ. 22654 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 15, 22, 29, ഫെബ്രുവരി 05 തീയതികളിലും യാത്ര പൂർണമായും റദ്ദാക്കി.
13. എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ. 22655 എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 10, 17, 24, 31 തീയതികളിൽ പൂർണമായും റദ്ദാക്കി.
14. ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ. 22656 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിൽ പൂർണമായും റദ്ദാക്കി.
15. കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ. 22659 കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിൽ പൂർണമായും റദ്ദാക്കി.
16. ഋഷികേശിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ. 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ജനുവരി 15, 22, 29, ഫെബ്രുവരി 05 തീയതികളിലും പൂർണമായും റദ്ദാക്കി.