RAIN ALERT: മഴ കനക്കും, 10 ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം. കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ബിപോർജോയ് ചുഴലിക്കാറ്റ് വടക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഈ ചുഴലിക്കാറ്റ് ഗുജറാത്തിലെ മണ്ഡവിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കുമിടയിൽ കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയുണ്ടായിരിക്കും.

IMD-KSEOC-KSDMA

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed