UAE പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ

ദുബയ്. UAE പ്രവാസികൾക്ക് നീണ്ട അവധി ആഘോഷങ്ങള്‍ക്കായി ഒരു വിദേശ യാത്ര മനസ്സിലുണ്ടെങ്കില്‍ ഇനിയും വൈകിയിട്ടില്ല. ബജറ്റ് എയര്‍ലൈനുകള്‍ കൂടുതല്‍ വിമാന സര്‍വീസുകളും കുറഞ്ഞ നിരക്കില്‍ ടിക്കറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് യാത്രാ രേഖകളുടെ നൂലാമാലകളില്ലാതെ യാത്ര ചെയ്യാവുന്ന ഏതാനും രാജ്യങ്ങളെ (Visa free countries) അറിയാം. യാത്രയ്ക്കു മുൻപ് പാസ്പോർട്ടിന് ചുരുങ്ങിയത് ആറു മാസവും, യുഎഇ റെസിഡൻസി വിസയ്ക്കു ചുരുങ്ങിയത് മൂന്ന് മാസവും കാലാവധിയുണ്ടെന്ന് ഉറപ്പാക്കുക.

അർമേനിയ

കോക്കസ് മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഈ മനോഹര രാജ്യം. യൂറോപ്പിനേയും ഏഷ്യയേയും വേർത്തിരിക്കുന്ന പർവ്വത മേഖലയാണിത്. മുൻ സോവിയറ്റ് റിപബ്ലിക്കാണ്. പുരാതന ക്രിസ്ത്യൻ നാഗരികതകളുടെ ഒട്ടേറെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ ഇവിടെയുണ്ട്.  യുഎഇയിൽ റെസിഡൻസി വിസയുള്ളവർക്ക് ഈ രാജ്യത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇവിടെ ഇറങ്ങിയാൽ ഓൺ അറൈവൽ വിസ ലഭിക്കും. ഇവിടെ 180 ദിവസം വരെ തങ്ങാൻ അനുമതി ലഭിക്കും. അതിമനോഹരമായ മലനിരകളും മലയിടുക്കുകളും ഇവിടെ നിന്നൊഴുകുന്ന നദികളും തടാകങ്ങളുമടക്കം ഒട്ടേറെ കാഴ്ചകളുണ്ട്.

അസർബൈജാൻ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ രാജ്യം സമ്പന്നമായ ഒരു സംസ്കാരിക മേഖല കൂടിയാണ്. ശിലായുഗത്തോളം നീളുന്ന ചരിത്ര പാരമ്പര്യമുള്ള നാടാണ്. തലസ്ഥാന നഗരമായ ബാക്കു, UNESCO യുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലമാണ്. കിഴക്കൻ-പാശ്ചാത്യ സംസ്കാരങ്ങളും സങ്കലനം ഇവിടെ കാണാം. ആധുനിക നിർമിതികൾക്കൊപ്പം ഒട്ടേറെ ചരിത്രപരമായ സ്ഥലങ്ങളാലും ആശ്ചര്യപ്പെടുത്തുന്ന വാസ്തുവിദ്യകളാലും സമ്പന്നമാണീ നാട്.  യുഎഇ താമസ വിസയുള്ളവർക്ക് ഓൺലൈൻ വിസയും വിസ ഓൺഅറൈവലും അസർബൈജാൻ നൽകുന്നു. യാത്രയ്ക്കു മുൻപ് ഇ–വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അല്ലെങ്കിൽ അവിടെ ഇറങ്ങുമ്പോൾ പാസ്‌പോർട്ടിൽ വീസ ഓൺ അറൈവൽ സ്റ്റാംപ് ചെയ്യിക്കാം. 140 ദിർഹമാണ് ഏകദേശ ചെലവ്. 30 ദിവസം വരെ രാജ്യത്ത് തങ്ങാം.

ജോർജിയ

കോക്കസസ് പർവതനിരകളിലെ മനോഹരമായ മറ്റൊരു രാജ്യമാണ് ജോർജിയ. ചരിത്രവും സാംസ്കാരവും ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ എക്സ്പ്ലോർ ചെയ്യാൻ ഒട്ടേറെയുണ്ട്. മലനിരകൾ, മധ്യകാല കോട്ടകൾ, ചന്തകൾ, ആശ്രമങ്ങൾ, പുരാതന തീരപ്രദേശങ്ങൾ എന്നിവ നിങ്ങളെ പലകാലഘട്ടങ്ങളിലേക്കും കൂട്ടികൊണ്ടുപോകും. തലസ്ഥാന നഗരം ടിബിലിസ് ആണ്. ഇവിടെ ധാരാളം ട്രെൻഡി റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങി രുചിപ്പെരുകളറിയാൻ നിരവധി ഇടങ്ങളുണ്ട്. ഇവിടെ റെസ്ട്രന്റുകൾ നടത്തുന്ന മലയാളി സംരംഭകരുമുണ്ട്. യുഎഇ വിസയുള്ളവർക്ക് ഓൺ അറൈവൽ ലഭിക്കും. 30 ദിവസം വരെ തങ്ങാം. താമസം, യാത്ര, ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ നൽകേണ്ടിവരും. ചെലവിനുള്ള മതിയായ പണം കയ്യിലുണ്ടെന്നും കാണിക്കേണ്ടി വരും.

മാലിദ്വീപ്

വിസ ഇല്ലാതെ, എന്നാൽ സാധുതയുള്ള യാത്ര രേഖയുമായി എല്ലാ രാജ്യക്കാരായ ടൂറിസ്റ്റുകൾക്കും എത്തിച്ചേരാവുന്ന മനോഹരമായ ദ്വീപുരാജ്യമാണ് മാലിദ്വീപ്. ഇവിടെ വിമാനമിറങ്ങുന്ന വിദേശികക്കെല്ലാം 30 ദിവസം കാലാവധിയുള്ള സൗജന്യ വിസ ഓൺ അറൈവൽ നൽകുന്നു. കയ്യിലുള്ള പാസ്പോർട്ടിന് കാലാവധിയുണ്ടെങ്കിൽ വിസ നീട്ടിക്കിട്ടും. ഇതിനായി പ്രത്യേക അപേക്ഷ നൽകണം, കൂടാതെ തങ്ങാനുള്ള സാമ്പത്തിക നിലയും തെളിയിക്കണം.

സീഷെൽസ്

അവധിക്കാലം ചെലവിടാൻ ഏറ്റവും മികച്ച ദ്വീപുകളാണ് സീഷെൽസ്. 115 ദ്വീപുകളുടെ സമൂഹമാണീ രാജ്യം. എല്ലാ രാജ്യക്കാർക്കും വിസയില്ലാതെ ഇവിടെ എത്തിച്ചേരാം.  യുഎഇ താമസ വിസയുള്ളവർക്കുൾപ്പെടെ 90 ദിവസം കാലാവധിയുള്ള ഓൺ അറൈവൽ വിസ ലഭിക്കും.  കയ്യിൽ കാലാവധിയുടെ പാസ്പോർട്ടും മറ്റ് അംഗീകൃത യാത്രാ രേഖകളും ഉണ്ടായിരിക്കണം. റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ്, ചെലവിനുള്ള തുകയായി കുറഞ്ഞത് 550 ദിർഹം എങ്കിലും കൈവശമുണ്ടായിരിക്കണം. സ്കൂബ ഡൈവിംഗ്, ഹൈക്കിംഗ്, സ്നോർക്കലിംഗ്, കപ്പലോട്ടം തുടങ്ങിയ വിവിധ ആക്ടിവിറ്റികളും ട്രൈ ചെയ്യാം.

മൊറീഷ്യസ്

മനോഹരമായ വെള്ളമണൽ ബീച്ചുകളാലും നീലക്കടൽ കാഴ്ചകളാലും സമൃദ്ധമായ മറ്റൊരു ദ്വീപു രാജ്യമാണിത്. മികച്ചൊരു ഹണിമൂൺ ഡെസ്റ്റിനേഷനാണ്. മ്യൂസിയങ്ങൾ, പാർക്കുകൾ, സ്മാരകങ്ങൾ, കോട്ടകൾ, ഷോപ്പിംഗ് ഹബ്ബുകൾ തുടങ്ങി വിനോദ സഞ്ചാരികൾക്കായി പലതുമുണ്ട്. ഇന്ത്യക്കാരായ  യുഎഇ താമസക്കാർക്കും ഇവിടെ വിസ ഓൺ അറൈവൽ ലഭിക്കും. 90 ദിവസം വരെ തങ്ങാം.

One thought on “UAE പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ

Comments are closed.

Legal permission needed