തിരുവനന്തപുരം. സംസ്ഥാനത്ത് വിവിധ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിച്ചു. എന്നാൽ ഏറ്റവും കൂടുതൽ റോഡപകടങ്ങളിൽപ്പെടുന്നത് ഇരു ചക്രവാഹനങ്ങളായതിനാൽ അവയുടെ വേഗ പരിധി 70 കിലോമീറ്ററിൽ നിന്നും 60 കിലോമീറ്റർ ആക്കി കുറയ്ക്കാൻ തീരുമാനിച്ചു. മുച്ചക്ര വാഹനങ്ങളുടേയും സ്കൂൾ ബസുകളുടേയും വേഗം നിലവിലുള്ള 50 കിലോമീറ്റർ തുടരും. പുതുക്കിയ വേഗപരിധി ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
പുതുക്കിയ വേഗപരിധി (നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിൽ)
കാറുകൾ ഉൾപ്പെടെ 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക്
6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍
4 വരി ദേശീയ പാതയില്‍ 100 (90) കിലോമീറ്റര്‍
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85) കിലോമീറ്റര്‍
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80) കിലോമീറ്റര്‍
മറ്റു റോഡുകളില്‍ 70 (70) കിലോമീറ്റര്‍
നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍
9 സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക്
6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍
4 വരി ദേശീയ പാതയില്‍ 90 (70) കിലോമീറ്റര്‍
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65) കിലോമീറ്റര്‍
മറ്റു റോഡുകളില്‍ 70 (60) കിലോമീറ്റര്‍
നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക്
6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്റർ
മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്റർ
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്റർ
മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്റർ
നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍
One thought on “കേരളത്തിൽ വാഹനങ്ങളുടെ വേഗപരിധി കൂട്ടി; റ്റു വീലറുകളുടേത് കുറച്ചു”