തൃശൂർ: ചാലക്കുടി – ആനമല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി ടാറിംഗ് ജോലികൾ നാളെ ആരംഭിക്കും. ഇതേ തുടര്‍ന്ന് തൃശൂർ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം, വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ വരെയുള്ള വാഹന ഗതാഗതത്തിന് മാർച്ച് 12 (ഞായര്‍) മുതൽ 19 വരെ നിരോധനം ഏർപ്പെടുത്തി.
കെ എസ് ആർ ടി സി സർവീസ് നടത്തും
ഗതാഗത നിരോധനമുണ്ടെങ്കിലും താത്കാലിക മാറ്റങ്ങള്‍ വരുത്തി ഈ റൂട്ടില്‍ കെ എസ് ആര് ടി സി സർവീസ് നടത്തും. ഉച്ചക്ക് 12.50നുള്ള മലക്കപ്പാറ സര്‍വീസ് അതിരപ്പിള്ളി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. രാത്രി 8.10ന് മലക്കപ്പാറ നിന്നുള്ള സർവീസ് ഈ ദിവസങ്ങളിൽ വൈകുന്നേരം 5.10ന് മലക്കപ്പാറയിൽ നിന്നും പുറപ്പെടും. ബാക്കി രണ്ട് സ്റ്റേ സർവീസുകൾ മാറ്റമില്ലാതെ തുടരും.