കൊച്ചി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന, കേരളത്തിലെ രണ്ടാം Vande Bharat Express (20632/20631) കാസര്‍കോട്ട് നിന്ന് മംഗളൂരുവരെ നീട്ടി റെയില്‍വെ ഉത്തരവിറക്കി. എന്നു മുതലാണ് മംഗളൂരു സര്‍വീസ് ആരംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. രാത്രി 12.40നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും.നിലവില്‍ സ്റ്റോപ്പുകളുള്ള കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലെ സമയക്രമത്തില്‍ ഇപ്പോള്‍ മാറ്റങ്ങളില്ല. ഉചിതമായ സമയത്ത് മംഗളൂരുവിലേക്കുള്ള സർവീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബുക്കിങ്ങും അപ്പോൾ ആരംഭിക്കും.
ആലപ്പുഴ വഴിയുള്ള Vande Bharat Express മംഗളൂരു വരെ നീട്ടി
