കൊല്‍ക്കത്തയില്‍ ഇനി Uber Shuttle ബസ് സര്‍വീസും

tripupdates.in latest travel news

കൊല്‍ക്കത്ത. നഗരത്തില്‍ Uber Shuttle എന്ന പേരില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ ഊബര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി കറാറൊപ്പിട്ടു. സ്വകാര്യ ബസുകള്‍ ഉപയോഗിച്ചായിരിക്കും ഊബര്‍ ഈ സര്‍വീസുകള്‍ നടത്തുക. നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്. പൂര്‍ണമായും ശീതീകരിച്ച ബസുകളായിരിക്കും ഊബര്‍ ഷട്ടില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. കൊല്‍ക്കത്തയിലെ നിശ്ചിത റൂട്ടുകളിൽ 2024 മാർച്ചോടെ സർവീസ് ആരംഭിക്കും. രണ്ടു വര്‍ഷത്തിനകം ബംഗാളില്‍ 77 കോടി രൂപ നിക്ഷേപിക്കുമെന്നും അഞ്ചു വര്‍ഷത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഊബര്‍ പറഞ്ഞു.

കൊൽക്കത്ത നഗരത്തിലെ നിശ്ചിത റൂട്ടുകളിൽ 60 എസി ബസുകളാണ് ഊബര്‍ ഷട്ടില്‍ ആദ്യമായി അവതരിപ്പിക്കുക എന്നറിയുന്നു. നഗരത്തിലെ പ്രധാന താമസ കേന്ദ്രങ്ങളേയും വാണിജ്യ വ്യവസായ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചായിരിക്കും ഈ സര്‍വീസുകള്‍. ദിവസവും രാവിലെ ആറു മണി മുതല്‍ 10 മണി വരെ ഊബര്‍ ഷട്ടില്‍ ബസ് സര്‍വീസ് ലഭ്യമാകുമെന്ന് ഊബര്‍ അറിയിക്കുന്നു. 19 മുതല്‍ 50 വരെ സീറ്റുകളുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. സ്വകാര്യ ബസുടമകള്‍ക്ക് ഊബറിന്റെ സാങ്കേതികവിദ്യ നല്‍കിയാണ് ഈ പുതിയ സംവിധാനം ഊബര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ടാക്‌സി കാബുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉപയോഗിക്കുന്നതിനു സമാനമായിരിക്കും ഊബര്‍ ബസിന്റേയും പ്രവര്‍ത്തനം. ഊബര്‍ ഷട്ടില്‍ ബസില്‍ ഒരാഴ്ച മുമ്പ് വരെ ബുക്ക് ചെയ്യാം. തത്സമയ ലൊക്കേഷനും റൂട്ടും നോക്കാനും കഴിയും. ഊബര്‍ ആപ്പിലെ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഷട്ടില്‍ സര്‍വീസിലും ലഭിക്കും.

Legal permission needed