UAE മൂന്ന് മാസ VISIT VISA നിര്‍ത്തി

UAE visa-on-arrival for indians tripupdates.in

ദുബയ്. യുഎഇ അനുവദിച്ചിരുന്ന മൂന്ന് മാസം കാലാവധിയുള്ള വിസിറ്റ് വിസ (UAE Visit Visa) നിര്‍ത്തിവച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി (ICP) ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. 90 ദിവസ ലെഷര്‍ വിസിറ്റ് വിസ (leisure visit visa) ഇനി ലഭ്യമല്ലെന്നാണ് ഐസിപിയില്‍ നിന്നുള്ള വിവരം. ഇനി 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുള്ള വിസിറ്റ് വിസകള്‍ മാത്രമാണ് ലഭിക്കുക.

90 ദിവസ വിസിറ്റ് വിസകള്‍ക്ക് അപേക്ഷിക്കുന്ന പോര്‍ട്ടലിലില്‍ ഈ വിസ ലഭ്യമല്ലെന്നാണ് കാണിക്കുന്നതെന്ന് ട്രാവല്‍ ഏജന്റുമാരും സ്ഥിരീകരിച്ചു. കോവിഡ് സമയത്താണ് മൂന്നു മാസ വിസ നിര്‍ത്തിവച്ചത്. പകരം 60 ദിവസ വിസ അവതരിപ്പിച്ചു. എന്നാല്‍ മേയില്‍ മൂന്നു മാസ വിസ വീണ്ടും ലഭ്യമാക്കിയിരുന്നു.

അതേസമയം മറ്റു ദീര്‍ഘ കാല വിസിറ്റ് വിസകള്‍ വിവിധ കാറ്റഗറികളിലായി ലഭ്യമാണ്. തൊഴില്‍ തേടിയെത്തുന്നവര്‍ക്കുള്ള ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ രണ്ടു മാസത്തേക്കും 90 ദിവസത്തേക്കും 120 ദിവസത്തേക്കും ലഭിക്കും. ഇതിനു നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണം. അഞ്ചു വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭ്യമാണ്. ഇതുപയോഗിച്ച് ഒരോ തവണ രാജ്യത്തെത്തുമ്പോഴും പരമാവധി 90 ദിവസം വരെ തങ്ങാം. ഇത് നിക്ഷേപകര്‍, ജീവിത പങ്കാളികള്‍, ഉന്നത പദവികളിലുള്ള വിദഗ്ധ ജോലിക്കാര്‍ എന്നിവര്‍ക്കാണ് ലഭിക്കുക. നിക്ഷേപ വിസയും 60, 90, 120 ദിവസത്തേക്കു ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed