വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുന്നു

മാനന്തവാടി. വേനലവധിക്കാലത്ത് ചൂടില്‍ നിന്ന് ആശ്വാസം തേടി വയനാട് ചുരം കേറിയത് നിരവധി സഞ്ചാരികള്‍. മൂന്ന് ദിവസത്തിനിടെ എത്തിയത് 75,000ലേറെ പേരാണ് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. വരുമാനം അരക്കോടി രൂപയിലേറെ. ജില്ലയിൽ ഡി ടി പിസിക്ക് കീഴിലുള്ളതടക്കം 11 കേന്ദ്രങ്ങളിൽ മാത്രം മൂന്ന് ദിവസങ്ങളില്‍ സന്ദർശനം നടത്തിയത് 66,860 പേരാണ്. വരുമാനമായി 4,83,7294 രൂപ ലഭിച്ചു. വനംവകുപ്പിനു കീഴിലുള്ള ചെമ്പ്ര പീക്ക്, ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം എന്നിവയിലെ സന്ദർശകരുടെ കണക്കുകൾ കൂടിയാകുമ്പോൾ 75,000 കവിയും സന്ദർശകരുടെ എണ്ണം. വരുമാനവും ഇനിയും വർധിക്കും.

ജില്ലയിൽ വിവിധ ടൂറിസ്റ്റ് ഹോം, റിസോർട്ടുകൾ, വില്ലകൾ എന്നിവിടങ്ങളിൽ എത്തിയവർ കൂടിയാകുമ്പോൾ ജില്ലയിൽ ഈ ദിവസങ്ങളിൽ ജില്ലയിൽ എത്തിയവരുടെ എണ്ണം ഇനിയും വർധിക്കും. പതിവു പോലെ, ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യമെത്തുന്ന പൂക്കോട് തടാകത്തിൽ തന്നെയാണ് ഇത്തവണയും കൂടുതൽ സഞ്ചാരികളെത്തിയത്. മൂന്ന് ദിവസങ്ങളിലായി ഇവിടെയെത്തിയത് 23,876 പേരാണ്. ആ ദിവസങ്ങളിൽ 1,45,7580 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. എടക്കല്‍ ഗുഹയിൽ നിയന്ത്രണങ്ങളുള്ളതിനാൽ സന്ദർശകരുടെ എണ്ണം കുറഞ്ഞു.

Also Read കാന്തൻപാറ വെള്ളച്ചാട്ടം കാണാൻ പോരുന്നോ?

പ്രധാന വെള്ളച്ചാട്ടമായ കാന്തന്‍ പാറയില്‍ ഏറ്റവും കൂടുതല് പേരെത്തിയത് ഏപ്രില്‍ 30നാണ്. 2,648 പേര്. വരുമാനം 102330 രൂപ. ഏറെക്കാലത്തിനു ശേഷമാണ് കാന്തന്പാറയില്‍ ദിവസവരുമാനം ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. ബാക്കി മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് ഉണ്ടായപ്പോള്‍ ചീങ്ങേരി അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തില്‍ ആകെ എത്തിയത് 124 പേരാണ്. പൂക്കോട് തടാകത്തിന് പുറമേ കൂടുതല്‍ പേരെത്തുന്നത് കാരാപ്പുഴ ഡാം, ബാണാസുര സാഗര്‍ തുടങ്ങിയ ഇടങ്ങളിലാണ്.

Also Read വയനാട്ടിൽ കാണാനുള്ളതെല്ലാം ഈ പട്ടികയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed