വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് SIKKIM ; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

ഗാങ്‌ടോക്ക്. പ്രളയ ദുരന്തത്തെ തുടർന്ന് അടച്ചിട്ട സിക്കിമിലെ (Sikkim) പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നു. സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്ത് സംസ്ഥാനം. വടക്കേ അറ്റത്തെ ഏതാനും സ്ഥലങ്ങളൊഴികെ മറ്റെല്ലാ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനമുണ്ടെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. ഗാങ്ടോക്ക്, സോറെങ്, നംചി, പക്യോങ്, ഗ്യാൽഷിങ് തുടങ്ങിയ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് ടൂറിസം വകുപ്പ് അഡീഷനൽ സെക്രട്ടറി ബന്ദന ഛേത്രി പറഞ്ഞു. ടൂറിസ്റ്റുകൾക്കിപ്പോൾ സിക്കിം സന്ദർശിക്കാൻ മികച്ച സമയമാണെന്നും തെളിഞ്ഞ കാലാവസ്ഥയാണെന്നും അവർ പറഞ്ഞു.

സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ പ്രദേശങ്ങളിൽ ഇപ്പോഴും താൽക്കാലിക നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. മറ്റിടങ്ങളെല്ലാം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നാഷനൽ ജ്യോഗ്രഫിക് പ്രസിദ്ധീകരിച്ച 2024ൽ സന്ദർശിച്ചിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 30 ഇടങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഇടമാണ് സിക്കിം.

ഒക്ടോബർ നാലിനുണ്ടായ പേമാരിയെ തുടർന്ന് ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയാണ് സംസ്ഥാനത്ത് വലിയ പ്രളയ ദുരന്തമുണ്ടായത്. പ്രകൃതിദുരന്തത്തിനു ശേഷം സിക്കിം അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. സിക്കിമിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. വർഷംതോറും പത്തു ലക്ഷത്തിലേറെ സഞ്ചാരികൾ ഇവിടെ എത്തുന്നു. അതുകൊണ്ടു തന്നെ ടൂറിസ്റ്റുകളെ വീണ്ടുമെത്തിക്കുന്നതിന്

Legal permission needed