ജൂലൈയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ SPECIAL EXPRESS ട്രെയിൻ; സമയക്രമവും സ്റ്റോപ്പുകളും അറിയാം

railway monsoon timetable trip updates

പാലക്കാട്. യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് ജൂലൈയില്‍ ഷൊര്‍ണൂര്‍ ജങ്ഷനും കണ്ണൂരിനുമിടയില്‍ SPECIAL EXPRESS ട്രെയിൻ (06031/06032) സര്‍വീസ് നടത്തുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അറിയിച്ചു. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും, കണ്ണൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്. ജൂലൈ രണ്ടു മുതല്‍ 31 വരെ ആകെ 18 സര്‍വീസുകള്‍ നടത്തും.

ട്രെയിനില്‍ 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ഉണ്ടായിരിക്കും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. ഷൊർണൂരിൽ നിന്ന് വൈകീട്ട് 3.40ന് പുറപ്പെടുന്ന ട്രെയിൻ (06031) കണ്ണൂരിൽ രാത്രി 7.40നും, കണ്ണൂരിൽ നിന്ന് രാവിലെ 08.10ന് പുറപ്പെടുന്ന ട്രെയിൻ (06032) ഉച്ചയ്ക്ക് 12.30ന് ഷൊർണൂരിലും എത്തിച്ചേരും.

വിശദമായ ഷെഡ്യൂള്‍

Legal permission needed