കോഴിക്കോട്. സൗദിയ എയർലൈൻസ് (Saudia) കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സൗദിയ കരിപ്പൂർ സർവീസ് നിർത്തിവച്ചത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കാലിക്കറ്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തിൽ സർവീസ് ആരംഭിക്കും. റിയാദിലേക്കാണ് ആദ്യ സർവീസെന്ന് സൗദിയ എയർലൈൻസിൻ്റെ റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദ് അറിയിച്ചു.

160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഭാവിയിൽ ജിദ്ദ ഉൾപ്പെടെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ പ്രതീക്ഷിക്കാം. സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിയാണ് സൗദി എയർലൈൻസ് ഒരുക്കുന്നത്. സൗദിയ തിരിച്ചെത്തുന്നതോടെ ഹജ് വിമാന സർവീസിനും കരിപ്പൂരിന് മികച്ച അവസരമാണ് ഒരുങ്ങുന്നത്. കരിപ്പൂരിലെ റൺവേയുടെ അറ്റങ്ങളിലെ അധിക സുരക്ഷാ പ്രദേശത്തിന്റെ (RESA) വികസനം പൂർത്തിയായാൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആദിൽ മാജിദ് അൽ ഇനാദ് പറഞ്ഞു.
ചർച്ചയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, സൗദിയ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ.സിങ്, ഓപ്പറേഷൻ ഓഫിസർ ആദിൽ ഖാൻ, ഇൻന്തോ-തായ് ഡയറക്ടർ ശ്യാം മലാനി എന്നിവർ സംബന്ധിച്ചു.
Excellent blog right here! Additionally your site loads up fast! What host are you the usage of? Can I am getting your affiliate hyperlink on your host? I desire my web site loaded up as quickly as yours lol