റിയാദ്. സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നിട്ടും നിരത്തിലിറക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറ സംവിധാനം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്യാമറ പിടിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയും വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അപകടങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടേയും റോഡുപയോഗിക്കുന്ന മറ്റുള്ളവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും ശ്രദ്ധ പുലര്‍ത്തണമെന്നും തങ്ങളുടെ വാഹനങ്ങള്‍ക്ക് കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.
നിശ്ചിത പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കു പുറത്തുള്ള പാര്‍ക്കിങ്, വെയ്ബ്രിജുകള്‍ മറികടക്കല്‍, വാഹനങ്ങളില്‍ വ്യക്തതയില്ലാത്തതോ കേടായതോ ആയ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കല്‍, റോഡ് ഗതാഗത നിയന്ത്രണങ്ങള്‍ (റാംപ് മീറ്ററിംഗ്) ലംഘനം, ട്രക്കുകളുടേയും ഹെവി വാഹനങ്ങളുടേയും ട്രാക്ക് ലംഘനം, രാത്രിയിലും വിസിബിലിറ്റി കുറഞ്ഞ സമയങ്ങളിലും ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍, ഫൂട്ട്പാത്തിലൂടേയും നിരോധിത ട്രാക്കുകളിലൂടേയും ഡ്രൈവ് ചെയ്യല്‍ തുടങ്ങി ഒമ്പത് ട്രാഫിക് നിയമ ലംഘനങ്ങള്‍ കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക്കായി നിരീക്ഷിച്ച് പിഴ ചുമത്തി വരുന്നുണ്ട്. നേരത്തെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, അമിത വേഗം, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ മാത്രമാണ് ക്യാമറകളിലൂടെ നിരീക്ഷിച്ചു പിടികൂടിയിരുന്നത്.
Also Read കൂടുതൽ ഗൾഫ് ട്രിപ് അപ്ഡേറ്റുകൾ