തിരുവനന്തപുരം മൃഗശാലയിലെ ഉരഗഗൃഹം രണ്ടാഴ്ച അടച്ചിടും

തിരുവനന്തപുരം: നവീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലെ ഉരഗഗൃഹം രണ്ടാഴ്ച അടച്ചിടും. തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. മറ്റു മൃഗങ്ങളെ കാണാന്‍ തടസ്സമില്ല. കീപ്പേഴ്സ് ഗാലറിയുടെ നവീകരണം പൂര്‍ത്തിയായി. സന്ദര്‍ശക ഗാലറിയുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, തറയോടുപാകല്‍, ഉദ്യാനം എന്നിവ ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കും. അവധിക്കാലമായതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ദിവസങ്ങളാണ്. കൂടാതെ വിഷു, ചെറിയപെരുന്നാള്‍ ദിവസങ്ങളില്‍ ഉരഗഗൃഹം അടച്ചിടുന്നത് മൃഗശാല കാണാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകും.

Legal permission needed