ലണ്ടന്‍. UK TOURIS VISAയില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവസരവും വരുന്നു. ബ്രിട്ടീഷ് വിസാ ചട്ടങ്ങളില്‍ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങളാണ് വിദേശികള്‍ക്കായി പുതിയ അവസരങ്ങള്‍ തുറന്നിടുന്നത്. ജനുവരി 31 മുതലാണ് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരിക. കാതലായ മാറ്റങ്ങളാണ് വരുന്നത്. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് പുതിയ ബിസനസ് അവസരങ്ങളാണ് യുകെയില്‍ ഇതുവഴി തുറക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലേറ്റവും ആകര്‍ഷണം. ക്ലയന്റുകളുമായി ബന്ധപ്പെട്ട ജോലികളോ, അല്ലെങ്കില്‍ റിമോര്‍ട്ട് വര്‍ക്ക് ആയോ ഇവര്‍ക്ക് ജോലി ചെയ്യാം. ബിസിനസ്, ടൂറിസം മേഖലകളില്‍ വലിയ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍:
- ടൂറിസ്റ്റുകള്‍ക്ക് യുകെയില്‍ റിമോട്ട് വര്‍ക്ക് മോഡില്‍ ഫെബ്രുവരി മുതല്‍ ജോലി ചെയ്യാമെങ്കിലും സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതു മാത്രമാകാന്‍ പാടില്ല.
- യുകെയിലും വിദേശത്തും ഓഫീസുകളുള്ള കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലെ ക്ലയന്റുകള്‍ക്ക് വേണ്ടിയും യുകെയിലിരുന്ന് ജോലി ചെയ്യാന്‍ കഴിയും. ഈ ജോലി യുകെയിലെ പ്രൊജക്റ്റുമോയോ സേവനവുമായി ബന്ധപ്പെട്ടതായിരിക്കുകയും വേണം.
- ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാഡമിക് രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് യുകെയില്‍ ഗവേഷണത്തിന് അനുമതി ലഭിക്കും. 12 മാസത്തെ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന അക്കാഡമിക് വിദഗ്ധര്‍ക്കും വിസ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കുന്നവര്‍ക്കും വേറെ ചട്ടങ്ങളുണ്ട്.
- അഭിഭാഷകര്‍ക്ക് ഉപദേശകര്‍, വിദഗ്ധര്‍, നിയമ നടപടികളില്‍ പങ്കാളി, അധ്യാപനം എന്നീ അധിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം.